മഴക്കെടുതി: ജനങ്ങളുടെ സ്വത്തിനും ജീവനുമുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ ശരിയായ നടപടികള്‍ സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി
ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ ് സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയത്. മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനം അതിനനുകൂലമായി പ്രവര്‍ത്തിക്കണമെന്നും കോടതി വ്യക്തമാക്കി. ദുരന്ത പരിപാലന നിയമങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി
കൊച്ചി: മഴക്കെടുതിയില്‍ ജനങ്ങളുടെ സ്വത്തിനും ജീവനുമുണ്ടായ നാശനഷ്ടങ്ങള്‍ പരിഹരിക്കുന്നതിനു ശരിയായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നു ഹൈക്കോടതി. ഹൈക്കോടതി സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ ് സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കിയത്.
മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനം അതിനനുകൂലമായി പ്രവര്‍ത്തിക്കണമെന്നും കോടതി വ്യക്തമാക്കി. ദുരന്ത പരിപാലന നിയമങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
തുടര്‍ച്ചയായിട്ടുള്ള മഴ കാരണമായി സംസ്ഥനത്ത് പല സ്ഥലത്തും മണ്ണിടിച്ചിലും നിയന്ത്രണാതീതമായ വെള്ളപ്പാച്ചിലും ഉണ്ടായിട്ടുണ്ട്. കോളനികളിലും പുറമ്പോക്കുകളിലും തോട്ടം തൊഴില്‍ മേഖലകളിലും താമസിക്കുന്നയാളുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടാകുന്നതിനു പരിഹാരം കാണണം. ദുരന്തങ്ങള്‍ നേരിടുന്നതിനു അടിയന്തിര നടപടികള്‍ ശരിയായ നിലയില്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ടു സര്‍ക്കാരിന്റെയും താല്‍പര്യമുള്ള കക്ഷികളുടെയും ഭാഗം കേള്‍ക്കുന്നതിനു തയ്യാറാണെന്നും കോടതി വ്യക്തമാക്കി. മൂന്നോ നാലോ വിദഗ്ധ എന്‍ജീനീയര്‍മാരുടെ നേതൃത്വത്തില്‍ ഡാം സുരക്ഷയ്ക്കായി ഉന്നത തല കമ്മിറ്റി രൂപീകരിക്കണമെന്നും കേരളത്തിനു പുറത്തുള്ള ഒരാളെങ്കിലും അതില്‍ അംഗമായിരിക്കണമെന്നു കോടതി നിഷ്‌കര്‍ഷിച്ചു.