ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

കരാര്‍ പ്രകാരം സര്‍ക്കാര്‍ കണ്ടെത്തിയ 1495 കുടുംബങ്ങളില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറിയെന്ന വിവരം അറിയിക്കണം. ഇനി കൈമാറാനുള്ളവരുടെ വിശദാംശങ്ങള്‍ അറിയിക്കണം.വാസയോഗ്യമല്ലാത്ത ഭൂമി ആദിവാസികള്‍ക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു

Update: 2021-08-26 14:56 GMT

കൊച്ചി: ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തില്‍ ആദിവാസികള്‍ക്ക് നല്‍കിയ ഭൂമിയുടെ വിശദാംശങ്ങള്‍ അറിയിക്കണമെന്നു സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യുമെന്ന വാഗ്ദാനം നടപ്പാക്കുന്നതിനു സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

കരാര്‍ പ്രകാരം സര്‍ക്കാര്‍ കണ്ടെത്തിയ 1495 കുടുംബങ്ങളില്‍ എത്ര കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറിയെന്ന വിവരം അറിയിക്കണം. ഇനി കൈമാറാനുള്ളവരുടെ വിശദാംശങ്ങള്‍ അറിയിക്കണം.വാസയോഗ്യമല്ലാത്ത ഭൂമി ആദിവാസികള്‍ക്ക് കൈമാറിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. ആദിവാസി സംഘടനകളുമായി ഉണ്ടാക്കിയ ധാരണ നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ആദിവാസികളുടെ കഷ്ടതകള്‍ അനന്തമായി നീട്ടിക്കൊണ്ടു പോകുന്നത് അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

Tags:    

Similar News