പ്രിയാ വര്‍ഗീസിന്റെ നിയമനം: ഗവേഷണ കാലം അധ്യാപന പരിചമായി കണക്കാക്കാനാവില്ലെന്നു യുജിസി ഹൈക്കോടതിയില്‍

ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന നിലപാട് യുജിസി സ്റ്റാന്‍ഡിങ് കൗണ്‍സിലാണ് കോടതിയെ അറിയിച്ചത്. വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ രേഖാ മൂലം സമര്‍പ്പിക്കാനും യുജിസിയോട് കോടതി ആവശ്യപ്പെട്ടു

Update: 2022-08-31 14:30 GMT

കൊച്ചി : പ്രിയാ വര്‍ഗീസിന്റെ നിയമനത്തില്‍ ഗവേഷണ കാലം അധ്യാപന പരിചമായി കണക്കാക്കാനാവില്ലെന്നു യുജിസി ഹൈക്കോടതിയില്‍ അറിയിച്ചു. ഇക്കാര്യങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കണമെന്നു കോടതി യുജിസിക്ക് നിര്‍ദ്ദേശം നല്‍കി. കണ്ണൂര്‍ സര്‍വകലാശാല അധ്യാപക നിയമന വിവാദത്തില്‍ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജിയിലാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഏര്‍പ്പെടുത്തിയ താല്‍ക്കാലിക സ്‌റ്റേ ഹൈക്കോടതി നീട്ടി. ഈ മാസം 16ന് കേസ് വീണ്ടും പരിഗണിക്കും.ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്ന നിലപാട് യുജിസി സ്റ്റാന്‍ഡിങ് കൗണ്‍സിലാണ് കോടതിയെ അറിയിച്ചത്. വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ രേഖാ മൂലം സമര്‍പ്പിക്കാനും യുജിസിയോട് കോടതി ആവശ്യപ്പെട്ടു.ഇക്കാര്യത്തില്‍ രേഖാമൂലം വിശദീകരണം നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാലയ്ക്കും പ്രിയാവര്‍ഗീസിനും കോടതി നിര്‍ദേശം നല്‍കി.

ഇരുവര്‍ക്കും വിശദീകരണം നല്‍കുന്നതിനും കോടതി സമയം അനുവദിച്ചു.അസോസിയേറ്റ് പ്രഫസര്‍ തസ്തികയില്‍ അപേക്ഷിക്കാനുള്ള മിനിമം യോഗ്യതയായ 8 വര്‍ഷത്തെ അധ്യാപനപരിചയം പ്രിയാ വര്‍ഗീസിനില്ലെന്ന് ആരോപിച്ചാണ് രണ്ടാം റാങ്കുകാരനായ ഹരജിക്കാരന്‍ ജോസഫ് സ്‌കറിയ ഹരജി സമര്‍പ്പിച്ചത്.

Tags:    

Similar News