കാളികാവ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസം ഹൈക്കോടതി സ്‌റ്റേ ചെയ്തു

മെയ് 18നാണ് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ യുഡിഎഫിലെ 11 മെമ്പര്‍മാര്‍ ഒപ്പ് വെച്ച അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്.

Update: 2020-05-25 10:40 GMT

കാളികാവ്: കാളികാവ് പഞ്ചായത്ത് പ്രസിഡന്റ് സിപിഎമ്മിലെ എന്‍ സൈതാലിക്കെതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം ഹൈകോടതി സ്‌റ്റേ ചെയ്തു. ഒരു മാസത്തേക്കാണ് സ്‌റ്റേ ലഭിച്ചിട്ടുള്ളത്.

മെയ് 18നാണ് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് മുമ്പാകെ യുഡിഎഫിലെ 11 മെമ്പര്‍മാര്‍ ഒപ്പ് വെച്ച അവിശ്വാസ പ്രമേയത്തിന് നോട്ടിസ് നല്‍കിയത്. കൊവിഡ് 19 പ്രതിസന്ധി ഘട്ടത്തില്‍ പഞ്ചായത്തില്‍ നാഥനില്ലാത്ത സ്ഥിതി വിശേഷം പ്രതിസന്ധി രൂക്ഷമാക്കുമെന്ന വിലയിരുത്തലിലാണ് കോടതി പഞ്ചായത്ത് പ്രസിഡന്റ് സൈതാലിക്ക് അനുകൂലമായി സ്‌റ്റേ നല്‍കിയത്.

ഇപ്പോള്‍ കുറുമാറി യുഡിഎഫിലേക്ക് തന്നെ തിരിച്ചെത്തിയവര്‍ തന്നെയാണ് നേരത്തെ സൈദാലിയെ അധികാരത്തിലെത്തിച്ചത്. സംസ്ഥാനത്ത് കോണ്‍ഗ്രസ് കാണിക്കുന്ന വൃത്തികെട്ട രാഷട്രീയമാണ് കാളികാവിലും കാണിക്കുന്നതെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി എന്‍ നൗഷാദ് പറഞ്ഞു. മൂന്നാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും. 

Tags:    

Similar News