ഹോം നഴ്സിന്റെ മൃതദേഹം വാടകവീട്ടിൽ കണ്ടെത്തി
ആലപ്പുഴ തലവടി സ്വദേശി ആന്ത്രയോസിന്റെ ഭാര്യ ലിസിയുടെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്.
പത്തനംതിട്ട: മൈലപ്ര പള്ളിപ്പടി ജങ്ഷന് സമീപമുള്ള വാടകവീട്ടില്‍ ഹോം നഴ്‌സിന്റെ അഞ്ചുദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. ആലപ്പുഴ തലവടി സ്വദേശി ആന്ത്രയോസിന്റെ ഭാര്യ ലിസി(50)യുടെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്.
പത്തനംതിട്ട പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.