കെ റെയിലിനെതിരേ ഉത്രാടനാളില്‍ പട്ടിണി സമരം

തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് വരെ 67000 കോടി ചിലവഴിച്ചാണ് അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നത്.

Update: 2020-08-31 03:41 GMT

കോഴിക്കോട്: 25,000 വീടുകള്‍ തകര്‍ക്കപ്പെടുന്ന ഒരു ലക്ഷം കുടുംബങ്ങളെ കുടിയിറക്കുന്ന കെ റെയില്‍ അതിവേഗപാത ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉത്രാടനാളില്‍ പട്ടിണി സമരം. കോഴിക്കോട് ജില്ലയിലെ പാത കടന്നുപോകുന്ന എലത്തൂര്‍ മുതല്‍ വടകര ചോറോട് വരെയുള്ള പ്രദേശങ്ങളില്‍ ആക്ഷന്‍ കമ്മിറ്റിയുടെ സംയുക്ത കൂട്ടായ്മയായ കെ റെയില്‍ വിരുദ്ധ ജനകീയ സമിതിസമിതിയുടെ നേതൃത്വത്തിലാണ് ഏകദിന ഉപവാസ സമരം.

ജില്ലാതല ഉദ്ഘാടനം കാട്ടില്‍ പീടികയില്‍ കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദീഖ് നിര്‍വഹിച്ചു . സമര സമിതി ജില്ലാ ചെയര്‍മാന്‍ ടി ടി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ ,ബി എം ശ്രീകുമാര്‍, കണ്‍വീനര്‍ രാജീവന്‍ കൊടലൂര്‍, കെ മൂസ കോയ എന്നിവര്‍ സംസാരിച്ചു.

എലത്തൂര്‍, കാട്ടിലെ പീടിക ,കാപ്പാട് ,പൂക്കാട് ,കൊയിലാണ്ടി, നന്തി, കടലൂര്‍ നാരങ്ങോളികുളം, തിക്കോടി, പയ്യോളി (സര്‍ഗ്ഗാലയ) ,പുതുപ്പണം, വടകര, പെരുവട്ടംതാഴെ തുടങ്ങിയ വിവിധ കേന്ദ്രങ്ങളില്‍ ഉപവാസസമരം നടന്നു.

തിരുവനന്തപുരത്തു നിന്നും കാസര്‍ഗോഡ് വരെ 67000 കോടി ചിലവഴിച്ചാണ് അതിവേഗ റെയില്‍ പാത നിര്‍മ്മിക്കുന്നത്. കാല്‍ ലക്ഷം വീടുകള്‍ പൊളിച്ചും ലക്ഷം പേരെ കുടിയൊഴിപ്പിച്ചും 130 കിലോമീറ്റര്‍ ദൂരം നെല്‍പ്പാടങ്ങളും തണ്ണീര്‍തടങ്ങ ളും നികത്തിയും സാമൂഹിക പാരിസ്ഥിതിക ആഘാത പഠനങ്ങള്‍ ഇല്ലാതെയും നടപ്പാക്കാന്‍ ഒരുങ്ങുന്ന തലതിരിഞ്ഞ വികസന പദ്ധതി കേരളത്തെ നാശത്തിലേക്ക് നയിക്കുമെന്ന് സമരസമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു. 

Tags:    

Similar News