സംസ്ഥാനത്ത് ആവശ്യമെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിശോധിക്കുമെന്ന് മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് ആവശ്യമെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. രണ്ടാം തരംഗത്തില്‍ കൊവിഡിനെതിരേ നല്ല ഇടപെടലാണ് ഉണ്ടായിട്ടുള്ളത്. കൊവിഡിന് ശേഷമുള്ള ചികില്‍സക്കും സംവിധാനം ഒരുക്കിയിട്ടുണ്ട്. പ്രദേശികമായി ഇപ്പോള്‍ തന്നെ ലോക്ഡൗണുണ്ട്. ആവശ്യമെങ്കില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പരിഗണിക്കാം. കേരളത്തില്‍ വാക്‌സിന് ക്ഷാമമുണ്ട്. കേന്ദ്രത്തോട് വാക്‌സിന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കുറച്ചു മാത്രമേ ലഭ്യമായിട്ടുള്ളൂ. സംസ്ഥാനത്ത് എല്‍ഡിഎഫ് വീണ്ടും വരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും തുടര്‍ഭരണം ഉണ്ടാവുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.