അങ്കമാലിയില്‍ വാറ്റ് ചാരായം നിര്‍മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ വാഷ് എക്‌സൈസ് പിടികൂടി
ദേശീയപാതയും എം സി റോഡും സംഗമിക്കുന്ന ഏറേ ജന തിരക്കറിയ അങ്കമാലി ജംഗ്ഷനില്‍ അങ്കമാലി പോലീസ് സ്റ്റേഷന് പിന്‍വശത്ത് സ്ഥിതി ചെയ്യുന്ന പണിതീരാത്ത ഫ്‌ളാറ്റിനു സമീപത്തുള്ള തോടരികില്‍ നിന്നുമാണ് വാറ്റുചാരായം നിര്‍മ്മിക്കുന്നതിനുള്ള വാഷ് കണ്ടത്തിയത്
കൊച്ചി : അങ്കമാലിയില്‍ വാറ്റ് ചാരായം നിര്‍മ്മിക്കുന്നതിനായി സൂക്ഷിച്ചിരുന്ന 100 ലിറ്റര്‍ വാഷ് എക്‌സൈസ് സംഘം പരിശോധന നടത്തി നശിപ്പിച്ചു.ദേശീയപാതയും എം സി റോഡും സംഗമിക്കുന്ന ഏറേ ജന തിരക്കറിയ അങ്കമാലി ജംഗ്ഷനില്‍ അങ്കമാലി പോലീസ് സ്റ്റേഷന് പിന്‍വശത്ത് സ്ഥിതി ചെയ്യുന്ന പണിതീരാത്ത ഫ്‌ളാറ്റിനു സമീപത്തുള്ള തോടരികില്‍ നിന്നുമാണ് വാറ്റുചാരായം നിര്‍മ്മിക്കുന്നതിനുള്ള വാഷ് കണ്ടത്തിയത് . ആരും കണ്ടു പിടിക്കാത്ത രീതിയില്‍ രണ്ട് പ്ലാസ്റ്റിക് ഡ്രമ്മുകളിലും പെയിന്റിന്റെ ഒരു ബക്കറ്റിലുമായി പ്ലാസ്റ്റിക് ഷീറ്റുകള്‍ ഇട്ട് മൂടി വളരെ വിദ്ധഗ്ദ്ധദ്ധമായിട്ടാണ് വാഷ് സൂക്ഷിച്ചിരുന്നത്.
പ്രതികളെ പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ലങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എക്‌സൈസ് സംഘം പറഞ്ഞു..ഇവര്‍ക്കു വേണ്ടിയുള്ള അന്വോഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അങ്കമാലി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടോണി ജോസ് , അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ വി വിനോദ് പ്രിവന്റീവ് ഓഫീസര്‍ കെ എ പോള്‍ ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വി ബി രാജേഷ് , പി പി ഷിവിന്‍ , ജിബിന്‍ ഗോപി ,സി എസ് വിഷ്ണു , പി റ്റി അജയ് , വനിത സിവിന്‍ ഓഫീസര്‍ എം എ ധന്യ ഡ്രൈവര്‍ രാജന്‍ എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.