ചാരായം വാറ്റുന്നതിനായി വീട്ടില്‍ സൂക്ഷിച്ചിരുന്ന വാഷും ഉപകരണങ്ങളുമായി വീട്ടുടമസ്ഥന്‍ പിടിയില്‍
തലക്കോട്, വെള്ളാപ്പാറ കൊച്ചെറക്കല്‍ വീട്ടല്‍ ജോസഫ് (59) ആണ് പോലിസ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 62 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.പട്രോേളിംഗിനിടയിലാണ് പോലിസിന് ഇയാളുടെ വീട്ടില്‍ ചാരായം വാറ്റുന്നതായി പോലിസിന് രഹസ്യവിവരം ലഭിച്ചത്.
കൊച്ചി: വീട്ടില്‍ ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന വാഷും വാറ്റുപകരണങ്ങളുമായി വീട്ടുമസ്ഥന്‍ പോലിസ് പിടിയില്‍.തലക്കോട്, വെള്ളാപ്പാറ കൊച്ചെറക്കല്‍ വീട്ടല്‍ ജോസഫ് (59) ആണ് പോലിസ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് 62 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.പട്രോേളിംഗിനിടയിലാണ് പോലിസിന് ഇയാളുടെ വീട്ടില്‍ ചാരായം വാറ്റുന്നതായി പോലിസിന് രഹസ്യവിവരം ലഭിച്ചത്.
തുടര്‍ന്ന് വീട്ടില്‍ എത്തി പോലിസ് പരിശോധന നടത്തി ചാരായം വാറ്റാന്‍ ഉപയോഗിക്കുന്ന വാഷും വാ്റ്റുപകരണങ്ങളും കണ്ടെടുക്കയും ജോസഫിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു.അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ കോതമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-കക ല്‍ ഹാജരാക്കി ആലുവ സബ്ബ് ജയിലിലേക്ക് റിമാന്റ് ചെയ്തു.പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ജി ഋഷികോശന്‍ നായര്‍, സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ സി പി ബഷീര്‍, എം സി എന്‍ദോസ് , എ എസ് ഐ ടി എം ഇബ്രാഹിം, സിവില്‍ പോലിസ് ഓഫീസര്‍ മാരായ ചാക്കോ മാത്യു,ജിജോ മാത്യു പോലിസ് ഡ്രൈവര്‍ ടി ആര്‍ ഷാജി റ്റി എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്.