അങ്കമാലിയില്‍ അനധികൃതമായി വാറ്റു ചാരായം നിര്‍മിക്കാന്‍ സൂക്ഷിച്ചു വെച്ചിരുന്ന 400 ലിറ്റര്‍ വാഷ് എക്‌സൈസ് പിടികൂടി
ബാറുകളും ബിവറേജസ് ഔട്ടലെറ്റുകളും പ്രവര്‍ത്തിക്കാതിരിക്കുന്ന ഈ സമയത്ത് കറുകുറ്റി പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളില്‍ വാറ്റുചാരായം സജീവമായിട്ടുണ്ടന്ന് രഹസ്യ വിവരം ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എടക്കുന്നില്‍ നിന്ന് 400 ലിറ്റര്‍ വാഷും ഉപകരണങ്ങളും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്
കൊച്ചി:അങ്കമാലി കറുകുറ്റി പഞ്ചായത്ത് എടക്കുന്ന് കമ്പിവളപ്പ് പ്രദേശത്ത് പൂട്ടി കിടക്കുന്ന മാവേലി റൈസ് മില്ലിനകത്തു നിന്നും ചാരായം വാറ്റുന്നതിനായി സൂക്ഷിച്ചിരുന്ന 400 ലിറ്റര്‍ വാഷ് അങ്കമാലി എക്‌സൈസ് സംഘം പിടികൂടി .ബാറുകളും ബിവറേജസ് ഔട്ടലെറ്റുകളും പ്രവര്‍ത്തിക്കാതിരിക്കുന്ന ഈ സമയത്ത് കറുകുറ്റി പഞ്ചായത്തിന്റെ മലയോര പ്രദേശങ്ങളില്‍ വാറ്റുചാരായം സജീവമായിട്ടുണ്ടന്ന് രഹസ്യ വിവരം ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എടക്കുന്നില്‍ നിന്ന് 400 ലിറ്റര്‍ വാഷും ഉപകരണങ്ങളും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.
റൈസ് മില്ലിന് പിറകില്‍ ഷീറ്റുകൊണ്ട് മൂടി ഒളിപ്പിച്ച വലിയ ഡ്രമ്മുകളിലാണ് വാഷ് എക്‌സൈസ് സംഘം കണ്ടെത്തിയത്. വ്യക്തമായ സൂചന ലഭിച്ചിട്ടുള്ള പ്രതികളെ പിടികൂടുന്നതിനുള്ള അന്വേഷണം ആരംഭിച്ചു .അങ്കമാലി എക്‌സൈസ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ കെ വിനോദ് പ്രിവന്റീവ് ഓഫീസര്‍ എ ബി സജീവ് കുമാര്‍ ,സിവില്‍ എക്‌സെസ് ഓഫിസര്‍മാരായ എം എ ഷിബു , വി ബി രാജേഷ് , പി പി ഷിവിന്‍ ,സി എസ് വിഷ്ണു ,ജാക്്‌സണ്‍ തോമസ് , എം എ ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്