വ്യാജ ചാരായ നിര്‍മാണം; മൂന്നു പേര്‍ അറസ്റ്റില്‍
മാണിക്കമംഗലം ചിറ്റേ പാടം കോളനിയില്‍ അമ്പാടന്‍ വീട്ടില്‍ ബൈജു (42), കരോട്ടപ്പുറം വീട്ടില്‍ ഷാജി (40), ഏത്താപ്പിളളി വീട്ടില്‍ സുഭാഷ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഇവരില്‍ നിന്ന് വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ഇവരില്‍ നിന്ന് ചാരായം വാങ്ങിയവരെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു
കൊച്ചി: ആറ് ലിറ്റര്‍ചാരായവുമായി മൂന്നു പേരെ കാലടി പോലിസ് അറസ്റ്റ് ചെയ്തു. മാണിക്കമംഗലം ചിറ്റേ പാടം കോളനിയില്‍ അമ്പാടന്‍ വീട്ടില്‍ ബൈജു (42), കരോട്ടപ്പുറം വീട്ടില്‍ ഷാജി (40), ഏത്താപ്പിളളി വീട്ടില്‍ സുഭാഷ് (41) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചിറ്റേ പാടം കോളനിയിലെ ഒരു വീട് കേന്ദ്രീകരിച്ച് ചാരായ നിര്‍മ്മാണം നടക്കുന്നുവെന്ന് പോലിസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍നിരീക്ഷണത്തിലായിരുന്നു. ലിറ്ററിന് രണ്ടായിരം രൂപാ നിരക്കിലായിരുന്നു വില്‍പ്പന.
റൂറല്‍ ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നിര്‍ദ്ദേശപ്രകാരം കാലടി എസ് എച്ച് ഒ ലത്തീഫ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു. ഇവരില്‍ നിന്ന് ചാരായം വാങ്ങിയവരെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്ന് പോലിസ് പറഞ്ഞു.എസ് ഐ സ്റ്റെപ്‌റ്റോ ജോണ്‍, എം എന്‍ സുരേഷ് , എ എസ് ഐ അബ്ദുള്‍ സത്താര്‍, ഷിജു എസ്‌സിപിഒ അനില്‍കുമാര്‍, വില്‍സന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.