യൂട്യൂബ് നോക്കി ചാരായം വാറ്റിയ അമ്മയും മകനും പിടിയിൽ

രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

Update: 2020-04-25 07:45 GMT

പത്തനംതിട്ട: യൂട്യൂബ് വീഡിയോ നോക്കി ചാരായം വാറ്റിയ അമ്മയും മകനും പിടിയിൽ. കുമ്പഴ വലഞ്ചുഴിയിൽ ചാങ്ങപ്ലാക്കൽ വീട്ടിൽ ജിജി തോമസ്, അമ്മ തങ്കമ്മ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഒന്നര ലിറ്റർ ചാരായവും പിടികൂടിയതായി പോലിസ് പറഞ്ഞു. രഹസ്യവിവരത്തെ തുടർന്ന് നാർക്കോട്ടിക് സെൽ ഡിവൈഎസ്പി ആർ പ്രദീപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

പോലിസിനെ കണ്ട് പ്രതികൾ 50 ലിറ്ററോളം വാഷ് ഒഴിച്ചുകളഞ്ഞു. യൂട്യൂബിൽ നോക്കിയാണ് ഇവർ ചാരായനിർമാണം പഠിച്ചതെന്ന് പോലിസ് പറഞ്ഞു. പത്തനംതിട്ട സിഐ എസ് ന്യൂമാൻ, എസ്ഐ ഹരി, സവിരാജ്, സുരേഷ് ബാബു, രാജിത്ത്, രഞ്ജിത്ത് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Tags:    

Similar News