കൊവിഡ് പ്രതിസന്ധി സമൂഹത്തില്‍ ഒത്തൊരുമയ്ക്കുള്ള അവസരമായി മാറി: ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വലിപ്പ ചെറുപ്പമില്ലാതെ ഒത്തൊരുമിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടതാണ് കൊവിഡ് കാലത്തുണ്ടായ വലിയ മാറ്റം.പുതുവര്‍ഷവും വെല്ലുവിളികള്‍ നിറഞ്ഞതാവുമെന്നാണ് ആരോഗ്യ രംഗത്ത് നിന്നുണ്ടാകുന്ന സൂചനകള്‍. ഐഎംഎ യുടെ പ്രസക്തിയും ഉത്തരവാദിത്വവും കൂടുതല്‍ വര്‍ധിക്കുകയാണെന്നും ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി
കൊച്ചി: കൊവിഡ് പ്രതിസന്ധിയെ പോസിറ്റിവ് ആയി കാണാന്‍ ശ്രമിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ഐ.എം.എ കൊച്ചി ശാഖയുടെ 2020-2021 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വലിപ്പ ചെറുപ്പമില്ലാതെ ഒത്തൊരുമിക്കാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടതാണ് കൊവിഡ് കാലത്തുണ്ടായ വലിയ മാറ്റം. കോവിഡ് പ്രതിസന്ധിയെ മറികടക്കുന്നതില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ)നിര്‍ദേശങ്ങളും ഇടപെടലുകളും ഏറെ സഹായിച്ചിട്ടുണ്ട്.
ഐഎംഎയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് കേരള ഹൈക്കോടതി പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുതുവര്‍ഷവും വെല്ലുവിളികള്‍ നിറഞ്ഞതാവുമെന്നാണ് ആരോഗ്യ രംഗത്ത് നിന്നുണ്ടാകുന്ന സൂചനകള്‍. ഐഎംഎ യുടെ പ്രസക്തിയും ഉത്തരവാദിത്വവും കൂടുതല്‍ വര്‍ധിക്കുകയാണെന്നും ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഐഎംഎയുടെ ബ്ലഡ് ബാങ്ക് പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.ഐഎംഎ കൊച്ചിന്‍ പ്രസിഡന്റ് ഡോ. ടി വി രവി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഡോ. അതുല്‍ ജോസഫ് മാനുവല്‍, ഖജാന്‍ജി ഡോ. ജോര്‍ജ് തുകലന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത്, ഐഎംഎ. കൊച്ചി മുന്‍ പ്രസിഡന്റുമാരായ ഡോ. രാജീവ് ജയദേവന്‍, ഡോ. വര്‍ഗീസ് ചെറിയാന്‍, ഐഎംഎ ഹൗസ് ചെയര്‍മാന്‍ ഡോ. വി പി കുരൈ്യപ്പ്, ഡിഎംഒ ഡോ. ആര്‍ വിവേക് കുമാര്‍, ഐഎംഎ. മധ്യമേഖല വൈസ് പ്രസിഡന്റ് ഡോ. എന്‍ ദിനേശ്, ഐഎംഎ. മുന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസ്, ഐഎംഎ ഹൗസ് കണ്‍വീനര്‍ ഡോ. സച്ചിദാനന്ദ കമ്മത്ത്, ഐഎംഎ ബ്ലഡ് ബാങ്ക് സെക്രട്ടറി ഡോ. എംഐ ജുനൈദ് റഹ്മാന്‍, ഡബ്‌ള്യുഡി ഡബ്‌ള്യു കൊച്ചിന്‍ സെക്രട്ടറി ഡോ. ആവണി പിള്ള, ഐഡിഎ കൊച്ചി പ്രസിഡന്റ് ഡോ. കെ മാത്യു വര്‍ഗീസ് സംസാരിച്ചു.