അവയവദാനത്തിനുള്ള നിയമങ്ങള്‍ ലഘൂകരിക്കണം: ഐഎംഎ സെമിനാര്‍

Update: 2019-06-30 15:21 GMT

പെരിന്തല്‍മണ്ണ:അവയവദാനത്തിന് വേണ്ട നിയമങ്ങള്‍ ലഘൂകരിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പെരിന്തല്‍മണ്ണയില്‍ നടത്തിയ ഏകദിന സംസ്ഥാന സെമിനാര്‍ അഭിപ്രായപ്പെട്ടു. മസ്തിഷ്‌ക മരണവും അവയവദാനവും എന്ന വിഷയത്തിലായിരുന്നു സെമിനാര്‍.

അവയവദാനം പ്രോല്‍സാഹിപ്പിക്കുകയാണ് അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായ ആയിരക്കണക്കിന് രോഗികള്‍ക്ക് ആശ്രയം. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍കരിക്കേണ്ട ആവശ്യകതയും സെമിനാര്‍ ചര്‍ച്ച ചെയ്തു.

ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എംഇ സുഗതന്‍ ഉദ്ഘാടനം ചെയ്തു. ഡോ. ജേക്കബ് ആലപ്പാട്ട്, ഡോ. നവീന്‍ സലിന്‍സ്, ഡോ. രൂപ് ഗുര്‍സഹാനി, ഡോ. കെ അനില്‍കുമാര്‍, ഡോ. ജയകൃഷ്ണന്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കെഎന്‍എ ഖാദര്‍ എംഎല്‍എ പ്രഭാഷണം നടത്തി. ഡോ. സിപി ജാഫര്‍, ഡോ. വിയു സീതി, ഡോ. മുരളി, ഡോ. സജു സേവ്യര്‍ സംസാരിച്ചു. 

Tags:    

Similar News