തടഞ്ഞുവച്ച ചികില്‍സാസഹായം ഉടന്‍ വിതരണം ചെയ്യണം: എസ്ഡിപിഐ
ഗുരുതര വൃക്കരോഗം ബാധിച്ച ദരിദ്രകുടുംബത്തിലെ അംഗങ്ങള്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് ഡയാലിസിസിനും മറ്റുമായി തുക കണ്ടെത്താന്‍ യാചന നടത്തേണ്ട ഗുരുതര സാഹചര്യമാണുള്ളത്.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ തടഞ്ഞുവച്ചിരിക്കുന്ന ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ചികില്‍സാ സഹായം ഉടന്‍ വിതരണം ചെയ്യണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മാഈല്‍ ആവശ്യപ്പെട്ടു. നിലവില്‍ തടഞ്ഞുവച്ചിരിക്കുന്ന ഇരുപതിനായിരത്തിലധികം അപേക്ഷകര്‍ 20,000 കുടുംബങ്ങളുടെ അത്താണിയാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. ഗുരുതര വൃക്കരോഗം ബാധിച്ച ദരിദ്രകുടുംബത്തിലെ അംഗങ്ങള്‍ ജീവന്‍ നിലനിര്‍ത്തുന്നതിന് ഡയാലിസിസിനും മറ്റുമായി തുക കണ്ടെത്താന്‍ യാചന നടത്തേണ്ട ഗുരുതര സാഹചര്യമാണുള്ളത്.
കിടപ്പുരോഗികളെ പരിചരിക്കുന്നവര്‍ക്കുള്ള പെന്‍ഷന്‍ ഒരുവര്‍ഷമായി മുടങ്ങിയിരിക്കുകയാണെന്നത് അത്യന്തം ഖേദകരമാണ്. കേരളം ഒന്നാമതാണെന്ന് മേനിനടിക്കുന്നവര്‍ ഏതുവിഷയത്തിലാണ് ഒന്നാമതെന്നുകൂടി ജനങ്ങളെ ബോധ്യപ്പെടുത്തണം. ചികില്‍സാ സഹായമുള്‍പ്പടെയുള്ളവ തടഞ്ഞുവച്ച് അനാവശ്യചെലവുകള്‍ക്കായി കോടികള്‍ ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ അധികാരത്തിന്റെ ഉന്‍മാദത്തില്‍ ഉത്തരവാദിത്വം മറന്നുപോവുകയാണെന്നും അജ്മല്‍ ഇസ്മാഈല്‍ കുറ്റപ്പെടുത്തി.