അശാസ്ത്രീയ കാര്യങ്ങൾ പ്രചരിപ്പിക്കരുത്; ആരോഗ്യ മന്ത്രിക്കെതിരെ ഐഎംഎ
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവാണെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമർശത്തിനെതിരേയാണ് ഐഎംഎ രംഗത്തുവന്നത്.
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെ കെ ശൈലജക്കെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരിൽ കൊവിഡ് ബാധ കുറവാണെന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ പരാമർശത്തിനെതിരേയാണ് ഐഎംഎ രംഗത്തുവന്നത്. അശാസ്ത്രീയമായ കാര്യങ്ങൾ പ്രചരിപ്പിച്ച് കൊവിഡ് പോരാട്ടം നടത്തുന്ന ആരോഗ്യ പ്രവർത്തകരെ അവഹേളിക്കരുതെന്ന് ഐഎംഎ അറിയിച്ചു.
ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് രോഗം പെട്ടെന്ന് ഭേദമായിട്ടുണ്ട്. മൂന്നോ നാലോ ദിവസം കൊണ്ടാണ് ഇവര്‍ക്ക് നെഗറ്റീവായത്. ഹോമിയോ വകുപ്പിലെ ഒരു ഡിഎംഒ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.