അന്തര്‍സംസ്ഥാന മോഷ്ടാവ് മരിയാര്‍ ഭുതം പോലിസ് പിടിയില്‍

കഴിഞ്ഞ 40 വര്‍ഷമായി കേരളം,തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവടങ്ങളിലായ 400 ലധികം വീടുകളും,കടകളും കുത്തിത്തുറന്ന് ഇയാള്‍ മോഷണം നടത്തിയിട്ടുള്ളതായി പോലിസ് പറഞ്ഞു.20 വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ച് തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും വിവിധ സെന്‍ട്രല്‍ ജെയിലുകളില്‍ ഇയാള്‍ കിടന്നിട്ടുണ്ട്.തമിഴ്‌നാട്ടില്‍ അഞ്ചു പ്രാവശ്യം ഗുണ്ടാ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്

Update: 2019-05-03 12:50 GMT

കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലുമായി മോഷണം നടത്തി പോലിസിനെ കബളിപ്പിച്ച് മുങ്ങി നടന്ന അന്തര്‍സംസ്ഥാന മോഷ്ടാവ് മരിയാര്‍ ഭൂതം എന്നു വിളിക്കന്ന തമിഴ്‌നാട്,ചെന്നൈ വെപ്പേരി,പുരസൈവാക്കം,ന്യൂ നമ്പര്‍ -7 ല്‍ ലോറന്‍സ് ഡേവിഡ്(ഗോപി-62) പോലിസ് പിടിയില്‍.കഴിഞ്ഞ 40 വര്‍ഷമായി കേരളം,തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവടങ്ങളിലായ 400 ലധികം വീടുകളും,കടകളും കുത്തിത്തുറന്ന് ഇയാള്‍ മോഷണം നടത്തിയിട്ടുള്ളതായി പോലിസ് പറഞ്ഞു.20 വര്‍ഷത്തിലധികം ശിക്ഷ അനുഭവിച്ച് തമിഴ്‌നാട്ടിലെയും പോണ്ടിച്ചേരിയിലെയും വിവിധ സെന്‍ട്രല്‍ ജെയിലുകളില്‍ ഇയാള്‍ കിടന്നിട്ടുണ്ട്.തമിഴ്‌നാട്ടില്‍ അഞ്ചു പ്രാവശ്യം ഗുണ്ടാ ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.2018 നവംബറില്‍ പോണ്ടിച്ചേരി ജെയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാള്‍ കേരളത്തിലെത്തി തിരുവനന്തപുരം,എറണാകുളം,തൃശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി ഒളിവില്‍ കഴിഞ്ഞു വരുന്നതിനിടയിലാണ് പാലാരിവട്ടം പോലിസിന്റെ പിടിയിലാകുന്നത്.

കഴിഞ്ഞ ഒരു മാസമായി ഇയാള്‍ എറണാകുളം സൗത്ത് ഭാഗത്തുള്ള ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പകല്‍ മുഴുവന്‍ മുറിക്കുള്ളില്‍ കഴിയുകയും രാത്രിയില്‍ മോഷ്ടിച്ച പണം കൊണ്ടു വാങ്ങിയ ന്യൂജനറേഷന്‍ ബൈക്കില്‍ കറങ്ങിയുമാണ് ഇയാള്‍ മോഷണം നടത്തിയിരുന്നതെന്ന് പോലിസ് പറഞ്ഞു.ചെന്നൈ പുരസരവാക്കം പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയതോടെയാണ് ഇയാള്‍ കേരളത്തിലേക്ക് എത്തിയത്.കേരളത്തില്‍ എറണാകുളം സൗത്ത്, നോര്‍ത്ത് പോലിസ്,സെന്‍ട്രല്‍ പോലിസ്,തിരുവനന്തപുരം വഞ്ചിയൂര്‍ പോലിസ് സ്‌റ്റേഷന്‍, മ്യുസിയം പോലിസ് സ്‌റ്റേഷന്‍ എന്നിവടങ്ങളില്‍ മോഷണകേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു.തമിഴ്‌നാട്ടിലും പോണ്ടിച്ചേരിയിലുമായി 33 ലധികം കേസുകളില്‍ ഇതിനോടകം കോടതി ഇയാളെ ശിക്ഷിച്ചിട്ടുണ്ട്.മറ്റു കേസുകളുടെ വിചാരണ നടന്നു വരുന്നതിനിടയിലാണ് ഇയാള്‍ ഒളിവില്‍ പോയതെന്ന് തമിഴ്‌നാട് പോലിസ് അറിയിച്ചു.

കേരളത്തില്‍ മോഷണം നടത്തിയ കേസുകളുമായി ബന്ധപ്പെട്ട് ഇയാളെ പറ്റിയുള്ള വിവരങ്ങള്‍ കേരള പോലിസിന്റെ ഒദ്യോഗിക ഫേസ്് ബുക്ക് പേജില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നു.ഇയാളെ പിടികൂടുന്നതിനായി കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം അന്വേഷണം ശക്തമായി നടത്തിവരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഇയാള്‍ പിടിയിലാകുന്നത്. പാലാരിവട്ടം സൗത്ത് ജനതാ റോഡിലെ സ്ഥാപനത്തില്‍ നിന്നും 1,10,000 രൂപ കവര്‍ന്ന കേസില്‍ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.പോലിസിനെ കണ്ട് ബൈക്കില്‍ പാഞ്ഞുപോയ മരിയാര്‍ ഭൂതത്തെ പോലിസ് പിന്തുടര്‍ന്ന് സാഹസികമായിട്ടാണ് കീഴടക്കിയതെന്നും പോലിസ് അറിയിച്ചു.ഇയാളില്‍ നിന്നും മോഷണം നടത്താന്‍ ഉപയോഗിക്കുന്നതിനായുള്ള ആയുധങ്ങളും 25 പവന്‍ സ്വര്‍ണവും ഫോറിന്‍ കറന്‍സികളും പിടിച്ചെടുത്തതായും പോലിസ് പറഞ്ഞു.എറണാകുളം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ പി എസ് സുരേഷിന്റെ നേതൃത്വത്തില്‍ പാലാരിവട്ടം എസ് ഐ പി എസ് ശ്രീജേഷ്,സബ് ഇന്‍സ്‌പെക്ടര്‍മാരായ എം അജയമോഹന്‍,സീനിയര്‍ സിപിഒ പി കെ ഗിരീഷ് ഗിരീഷ് കുമാര്‍,സിവില്‍ പോലിസ് ഓഫിസര്‍മാരായ മാഹിന്‍ അബൂബക്കര്‍, പി ബി അനീഷ്,വി എസ് ബിനു എ്ന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. 

Tags:    

Similar News