സംസ്ഥാന ശിശുക്ഷേമ സമിതി നിയമനത്തില്‍ ക്രമക്കെടെന്ന്; പാര്‍ട്ടി അനുകൂല സംഘടനാംഗം പരാതി നല്‍കി
സിപിഎം ബന്ധമുള്ള അഡ്വ.വി വി രതീഷിനെ നിയമിച്ചതില്‍ ക്രമക്കേട് ആരോപിച്ചാണ് പരാതി.
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിയില്‍ ലീഗല്‍ കണ്‍സള്‍ട്ടന്റ് നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിയ്ക്ക് പരാതി. സിപിഎം ഭരിക്കുന്ന ഭരണസമിതിക്കെതിരെ പാര്‍ട്ടി അനുകൂല സംഘടനയായ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റി അംഗം ആദര്‍ശ് കരകുളമാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തസ്തികയിലേക്ക് കഴിഞ്ഞമാസം എട്ടിനായിരുന്നു അഭിമുഖം. പിറ്റേദിവസം തന്നെ സിപിഎം ബന്ധമുള്ള അഡ്വ. വി വി രതീഷിനെ നിയമിച്ചതില്‍ ക്രമക്കേട് ആരോപിച്ചാണ് പരാതി നല്‍കിയത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അച്ചടക്ക നടപടി ശുപാര്‍ശ ചെയ്ത ആളാണ് അഭിമുഖം നടത്തിയത് എന്ന് ആക്ഷേപവുമുണ്ട്. അതേസമയം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നടത്തിയ നിയമനം മാനദണ്ഡമനുസരിച്ച് ആണെന്നാണ് ശിശുക്ഷേമ സമിതിയുടെ വിശദീകരണം. പരാതിയൊന്നും കിട്ടിയില്ലെന്ന് സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍ പറഞ്ഞു.