അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധിക്കുന്നുവെന്ന് ; പെയിന്റ് വില വര്‍ധിപ്പിക്കേണ്ടിവരുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന
എല്ലാവിധ പെയിന്റുകള്‍ക്കും വിലവര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് നിര്‍മ്മാതാക്കളുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യന്‍ സ്‌മോള്‍ സ്‌കെയില്‍ പെയിന്റ് അസ്സോസിയേഷന്റെ (ഇസ്പാ ) കേരള ഘടകം കൊച്ചിയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി
കൊച്ചി : പെയിന്റ് നിര്‍മ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില അനിയന്ത്രിതമായ വര്‍ധിക്കുകയാണെന്നും പെയിന്റ് വ്യവസായത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും നിര്‍മ്മാതാക്കളുടെ സംഘടന. എല്ലാവിധ പെയിന്റുകള്‍ക്കും വിലവര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് നിര്‍മ്മാതാക്കളുടെ അഖിലേന്ത്യാ സംഘടനയായ ഇന്ത്യന്‍ സ്‌മോള്‍ സ്‌കെയില്‍ പെയിന്റ് അസ്സോസിയേഷന്റെ (ഇസ്പാ ) കേരള ഘടകം കൊച്ചിയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
5000ത്തോളം തൊഴിലാളികള്‍ നേരിട്ട് ജോലി ചെയ്യുന്ന 200ല്‍ പരം ചെറുകിട യൂനിറ്റുകള്‍ കേരളത്തിലുണ്ടെന്നും യോഗം വിലിയിരുത്തി.ഇസ്പാ ചെയര്‍മാന്‍ എന്‍ എസ് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന യോഗം ഇന്‍ഡിഗോ പെയിന്റ്‌സ് ഡയറക്ടര്‍ കെ വി നാരായണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഇസ്പാ നാഷണല്‍ സെക്രട്ടറി വി ദിനേശ് പ്രഭു, മുന്‍ ദേശീയ ചെയര്‍മാന്‍ നീരവ് റവീഷ്യ, സംസ്ഥാന വൈസ് ചെയര്‍മാന്‍ മനോഹര്‍ പ്രഭു, സെക്രട്ടറി അജിത്ത് നായര്‍, ടി ജി റെജിമോന്‍, എസ് ഹരി,വി എ സുശീല്‍, ട്രൂകോട്ട് പെയിന്റ് ഡയറക്ടര്‍ ടി എം സ്‌കറിയ, സനൂജ് സ്റ്റീഫന്‍, രാധാകൃഷ്ണന്‍ സംസാരിച്ചു.