ആലപ്പുഴ: ചേര്‍ത്തലയില്‍ യുവതി ഭക്ഷ്യവിഷ ബാധയേറ്റ് മരിച്ചതിന് കാരണം തുമ്പച്ചെടിയെന്ന് ആരോപണം. ചേര്‍ത്തല സ്വദേശിയായ 42കാരി ജെ ഇന്ദു ആണ് മരിച്ചത്. തുമ്പച്ചെടി ഉപയോഗിച്ചുണ്ടാക്കിയ തോരന്‍ കഴിച്ചാണ് യുവതിയ്ക്ക് ഭക്ഷ്യവിഷ ബാധയേറ്റതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
വ്യാഴാഴ്ച രാത്രി ഇന്ദു തുമ്പച്ചെടി ഉപയോഗിച്ച് തയ്യാറാക്കിയ തോരന്‍ കഴിച്ചതായും തുടര്‍ന്ന് ഇവര്‍ക്ക് അസ്വസ്ഥതയുണ്ടായെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയില്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പോലിസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആറില്‍ ഭക്ഷ്യവിഷബാധയെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.