റിയാദ്: സൗദി സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും. നാളെ റിയാദ് ക്രിമിനല്‍ കോടതിയില്‍ നടക്കുന്ന സിറ്റിങ്ങില്‍ റഹീമിന്റെ ജയില്‍ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 30നാണ് മുമ്പ് കേസ് കോടതി പരിഗണിച്ചിരുന്നത്. കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്ന് പറഞ്ഞ് കേസ് ജനുവരി 15ലേക്ക് മാറ്റുകയായിരുന്നു. സൗദി ബാലന്‍ കൊല്ലപ്പെട്ട കേസില്‍ കഴിഞ്ഞ 18 വര്‍ഷമായി റിയാദിലെ ഇസ്‌കാനിലെ ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം.