വിമാനത്താവള ഹര്‍ജി ഹൈക്കോടതി തള്ളിയത് നിര്‍ഭാഗ്യകരം; നിയമപരമായി പോരാടുമെന്ന് കടകംപള്ളി സുരേന്ദ്രന്‍
സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവര്‍ക്ക് അല്‍പം കഴിയുമ്പോള്‍ കാര്യം മനസിലാകുമെന്നും മന്ത്രി
തിരുവനന്തപുരം: വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ നിയമപരമായി പോരാടും. സ്വകാര്യവല്‍ക്കരണത്തിനെതിരായ സര്‍ക്കാര്‍ ഹര്‍ജി ഹൈക്കോടതി തള്ളിയത് നിര്‍ഭാഗ്യകരമെന്നും മന്ത്രി പറഞ്ഞു. വിമാനത്താവളത്തെ മെച്ചപ്പെടുത്താന്‍ കേന്ദ്രം ശ്രമിച്ചിരുന്നെങ്കില്‍ അത് ഇതിനകം നടപ്പാക്കാമായിരുന്നു. സ്വകാര്യവല്‍ക്കരണത്തെ അനുകൂലിക്കുന്നവര്‍ക്ക് അല്‍പം കഴിയുമ്പോള്‍ കാര്യം മനസിലാകുമെന്നും മന്ത്രി പറഞ്ഞു.