സിപിഎമ്മിന് ജമാഅത് ഫോബിയ; ജമാഅത് ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്
തങ്ങളെ പിന്തുണക്കാതായതോടെ ജമാഅത് ഇസ്ലാമിയില്‍ വര്‍ഗീയത കാണുകയാണ് സിപിഎമ്മെന്ന് ജമാഅത് ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്
കോഴിക്കോട്: സിപിഎമ്മിന് ജമാഅത് ഫോബിയയാണെന്ന് ജമാഅത് ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ്. തങ്ങളെ എതിര്‍ക്കുന്നവരിലെല്ലാം ജമാഅത്തിന്റെ ആത്മാവിനെ കാണുന്ന അവസ്ഥയിലാണ് സിപിഎം ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളെ പിന്തുണക്കാതായതോടെ ജമാഅത്തെ ഇസ്ലാമിയില്‍ വര്‍ഗീയത കാണുകയാണ് സിപിഎമ്മെന്നും അബ്ദുല്‍ അസീസ് പറഞ്ഞു.ജമാഅത്ത് വിമര്‍ശം ജമാഅത്ത് ഫോബിയയിലേക്ക് വഴിമാറുന്നതാണ് ഇപ്പോള്‍ കാണുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2022 മേയില്‍ നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ പ്രഖ്യാപന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിശ്വാസത്തിന്റെ അഭിമാനസാക്ഷ്യം വിമോചനത്തിന്റെ പാരമ്പര്യം എന്ന പ്രമേയത്തില്‍ 2022 മെയ് 21,22 തിയ്യതികളില്‍ എറണാകുളത്താണ് സംസ്ഥാന സമ്മേളനം. പ്രഖ്യാപന സമ്മേളനം പൗരത്വ പ്രക്ഷോഭ നേതാവ് മൗലാന താഹിര്‍ മദനി ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള അധ്യക്ഷത വഹിച്ചു. പ്രഖ്യാപന സമ്മേളനത്തിന്റെ മുന്നോടിയായി കണ്ണൂര്‍ നഗരത്തില്‍ യുവജന റാലിയും നടന്നു.