വിവാദ ഭൂമി ഇടപാട്: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി കെസിബിസി അധ്യക്ഷ പദവി രാജിവെക്കണം: ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
ബിഷപ് ഫ്രാങ്കോയ്ക്കുശേഷം കേരളത്തില്‍ കോടതി വിചാരണ നേരിടാന്‍ പോകുന്ന രണ്ടാമത്തെ ക്രൈസ്തവ മത മേലധ്യക്ഷനാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെന്ന് പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ വ്യക്തമാക്കി
കൊച്ചി: ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട് കേരള മെത്രാന്‍ സമിതി അധ്യക്ഷന്‍(കെസിബിസി) കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെയുള്ള കേസുകളില്‍ വിചാരണയില്‍ നിന്നും ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ആറ് ഹരജികളും ഹൈക്കോടതി തള്ളിക്കളഞ്ഞ പശ്ചാത്തലത്തില്‍ കെ സി ബി സി അധ്യക്ഷ പദവി രാജിവെക്കണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ബിഷപ് ഫ്രാങ്കോയ്ക്കുശേഷം കേരളത്തില്‍ കോടതി വിചാരണ നേരിടാന്‍ പോകുന്ന രണ്ടാമത്തെ െ്രെകസ്തവ മത മേലധ്യക്ഷനാണ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി.
എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിഇടപാടില്‍ മാപ്പര്‍ഹിക്കാത്ത കുറ്റകൃത്യം ചെയ്ത വ്യക്തി സഭയുടെ ആധ്യാത്മിക നേതാവായി തുടരുന്നത് കേരളത്തിലെ മുഴുവന്‍ െ്രെകസ്തവര്‍ക്കും അപമാനകരമാണെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചു. കുറ്റകരമായ നിലപാടുകള്‍ കൈക്കൊണ്ട കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി ഇനിയും സ്ഥാനത്തു തുടരാനാണുദ്ദേശിക്കുന്നതെങ്കില്‍ സമാന സംഘടനകളുമായി സഹകരിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍ല്‍ സമരപരമ്പരയ്ക്ക് തുടക്കം കുറിക്കുമെന്നും പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ വ്യക്തമാക്കി.