നാര്‍ക്കോട്ടിക് ജിഹാദ്: കെസിബിസി മാപ്പു പറയണമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍
അപക്വമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ച് സമുദായങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുവാന്‍ സാഹചര്യമുണ്ടാക്കരുത്.വിവാദ വിഷയത്തില്‍ െ്രെകസ്തവ സമൂഹത്തിനിടയിലും പൊതു സമൂഹത്തിലും കൂടുതല്‍ ബോധവത്കരണ പ്രക്രിയകള്‍ ആരംഭിക്കുവാനു യോഗം തീരുമാനിച്ചു
കൊച്ചി: കേരളത്തില്‍ നാര്‍ക്കോട്ടിക് ജിഹാദ് നടക്കുന്നുവെന്നും കത്തോലിക്ക പെണ്‍കുട്ടികളെ തിരഞ്ഞുപിടിച്ചുള്ള മതം മാറ്റം വ്യാപകമായിക്കഴിഞ്ഞെന്നുമുള്ള പാലാ മെത്രാന്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ വിവാദ പരാമര്‍ശവും അതിന് കേരള കത്തോലിക്ക മെത്രാന്‍ സമിതി നല്‍കിയ സ്ഥിരീകരണവും സംസ്ഥാനത്തില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദ്ദ മതേതര കാഴ്ചപ്പാടിന് വിള്ളലുണ്ടാക്കുന്നതാണെന്ന് കൊച്ചിയില്‍ അടിയന്തരമായി ചേര്‍ന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന കേന്ദ്രസമിതി.
ഇത്തരം അപക്വമായ പ്രസ്താവനകള്‍ പുറപ്പെടുവിച്ച് സമുദായങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുവാന്‍ സാഹചര്യമുണ്ടാക്കരുതെന്നും പ്രസ്താവന പിന്‍വലിച്ച് കെസിബിസി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ മാര്‍ഗ്ഗം സ്വീകരിച്ച് പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും യോഗം ആവശ്യപ്പെട്ടു.വിവാദ വിഷയത്തില്‍ െ്രെകസ്തവ സമൂഹത്തിനിടയിലും പൊതു സമൂഹത്തിലും കൂടുതല്‍ ബോധവത്കരണ പ്രക്രിയകള്‍ ആരംഭിക്കുവാനു യോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി 16ന് വൈകിട്ട് 6.30ന് നാര്‍കോട്ടിക് ജിഹാദ് വിവാദവും കേരളത്തിന്റെ സാംസ്‌കാരിക ഭൂമികയും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.തമ്പാന്‍ തോമസ് എക്‌സ് എം പി വെബിനാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഫെലിക്‌സ് ജെ പുല്ലൂടന്‍ മോഡറേറ്ററായിരിക്കും. എന്‍ എഫ് ടി യു മുന്‍ പ്രോവൈസ് ചാന്‍സിലര്‍ ഡോ. ആര്‍ സുഗതന്‍, കേന്ദ്ര സര്‍ക്കാര്‍ റിട്ട. പ്രിന്‍സിപ്പല്‍ സെക്രട്ടറി തോമസ് മാത്യു, റവ. ഡോ. വിന്‍സെന്റ് കുണ്ടുകുളം മുഖ്യ പ്രഭാഷണങ്ങള്‍ നടത്തും.