ഇസ്രായേലിലെ വൈദ്യുതനിലയം ആക്രമിച്ച് ഹൂത്തികള്‍(video)

Update: 2025-01-05 12:10 GMT

സന്‍ആ: ഇസ്രായേലിലെ ഒറോത്ത് റാബിന്‍ വൈദ്യുതനിലയം ആക്രമിച്ച് യെമനിലെ ഹൂത്തികള്‍. ഹൈഫ പ്രദേശത്തെ വൈദ്യുത നിലയമാണ് ഫലസ്തീന്‍-2 ഹൈപ്പര്‍സോണിക് ബലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് തകര്‍ത്തതെന്ന് ഹൂത്തികളുടെ സൈനികവക്താവ് യഹ്‌യാ സാരീ വീഡിയോസന്ദേശത്തില്‍ പറഞ്ഞു. ഗസയില്‍ വംശഹത്യ നടത്തുന്ന ഇസ്രായേലിനെതിരെ ഇനിയും ആക്രമണം നടത്തും. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് തകര്‍ക്കാന്‍ കഴിയാത്ത നിരവധി മിസൈലുകള്‍ തങ്ങളുടെ കൈവശമുണ്ടെന്നും യഹ്‌യാ സാരീ പറഞ്ഞു. സുള്‍ഫിക്കര്‍ മിസൈലിനെ തൊടാന്‍ പോലും ഇസ്രായേല്‍ സൈന്യത്തിന് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഞായറാഴ്ച രാവിലെ യുഎസ്-ബ്രിട്ടീഷ് സൈന്യം വടക്കന്‍ യെമനില്‍ വ്യോമാക്രമണം നടത്തി. സാദ നഗരത്തില്‍ മൂന്നുതവണയാണ് ബോംബാക്രമണം നടത്തിയത്.

Tags:    

Similar News