മുസ് ലിം പള്ളിക്ക് മുന്നിൽ കാവിക്കൊടി വീശി 'ജയ് ശ്രീറാം' വിളിച്ചവരെ ആക്രമിച്ചെന്ന്; പത്തുപേർക്കെതിരേ കേസെടുത്തു(Video)
മുംബൈ: മഹാരാഷ്ട്രയിലെ മലാഡിലെ പത്താൻവാഡിയിലെ നൂറാനി മസ്ജിദിനു തൊട്ടുമുന്നിൽ
കാവിക്കൊടികളുമായി ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചവർ ആക്രമിക്കപ്പെട്ട സംഭവത്തിൽ പത്തുപേർക്കെതിരേ കേസെടുത്തു. ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Full View
'ജയ് ശ്രീറാം' എന്ന മുദ്രാവാക്യം വിളിച്ച് പള്ളിക്ക് മുന്നിൽ കാവിക്കൊടികളുമായി നിന്ന ഒമ്പതംഗ സംഘത്തെ നമസ്ക്കാരം കഴിഞ്ഞ്
പള്ളിയിൽ നിന്നിറങ്ങിയവർ ചോദ്യം ചെയ്യുകയായിരുന്നു എന്ന് പോലിസ് ഉദോഗസ്ഥർ പറഞ്ഞു.
എന്നാൽ, ഗുഡിപഡ്വ ഘോഷയാത്ര കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുമ്പോൾ കാവിക്കൊടി പിടിച്ചതിൻ്റെ പേരിൽ തങ്ങളെ മുളകൊണ്ട് ക്രൂരമായി മർദ്ദിച്ചതായി ഹിന്ദുത്വർ അവകാശപ്പെട്ടു.