കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂനല്‍ ചെയര്‍മാനായി ജസ്റ്റിസ് സികെ അബ്ദുല്‍ റഹീം ചുമതലയേറ്റു
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂനല്‍ ചെയര്‍മാനായി ജസ്റ്റിസ് സികെ അബ്ദുല്‍ റഹീം ചുമതലയേറ്റു. ആക്ടിങ് ചെയര്‍മാന്‍ ബെന്നി ഗിര്‍വാസിസ്, അംഗങ്ങളായ വി രാജേന്ദ്രന്‍, രാജേഷ് ദിവാന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് അദ്ദേഹം ചുമതലയേറ്റത്. അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ്, തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് എസ്എസ് ബാലു, കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂനല്‍ അഭിഭാഷക അസോസിയേഷന്‍ തിരുവനന്തപുരം പ്രസിഡന്റ് ഫത്തഹുദ്ദീന്‍, അസോസിയേഷന്‍ എറണാകുളം പ്രസിഡന്റ് ആര്‍കെ മുരളീധരന്‍ എന്നിവര്‍ ആശംസയറിയിച്ചു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് തിരുവനന്തപുരം വഞ്ചിയൂരിലെ കോടതി നമ്പര്‍ ഒന്നിലാണ് ചടങ്ങ് നടന്നത്.