കെ റെയില്‍ പദ്ധതിയ്ക്ക് എതിരെ അങ്കമാലിയില്‍ പ്രതിഷേധം ശക്തമാകുന്നു; സര്‍വ്വേ കല്ലുകള്‍ പിഴുതുമാറ്റി

എളവൂരില്‍ സ്ഥാപിച്ച സര്‍വ്വേകല്ലുകളാണ് പ്രതിഷേധക്കാര്‍ പിഴുത് മാറ്റിയത്.പ്രദേശവാസികുളുടെ പ്രതിഷേധത്തെ തുടര്‍ന്ന് പോലിസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച സര്‍വ്വേ കല്ലുകളായിരുന്നു ഇത്

Update: 2022-01-21 06:08 GMT

അങ്കമാലി: കെ റെയില്‍ പദ്ധതിയ്ക്ക് എതിരെ അങ്കമാലിയില്‍ പ്രതിഷേധം ശക്തമാകുന്നു.ജനങ്ങളുടെ പ്രതിഷേധത്തിനിടയില്‍ പോലിസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച കെ റെയില്‍ സര്‍വ്വേകല്ലുകള്‍ ആണ് പിഴുതു മാറ്റി കല്ലിനു മുകളില്‍ റീത്തു വെച്ച നിലയില്‍ കണ്ടെത്തിയത്.പദ്ധതി പ്രദേശമായ എളവൂരില്‍ സ്ഥാപിച്ച സര്‍വ്വേകല്ലുകളാണ് പ്രതിഷേധക്കാര്‍ പിഴതെറിഞ്ഞത്.പാറക്കടവ് പഞ്ചായത്ത് എളവൂര്‍ ത്രിവേണിയിലാണ് കെ റെയില്‍ പദ്ധതിക്കായുള്ള സര്‍വ്വേ കല്ലുകള്‍ ഇന്നലെ സ്ഥാപിച്ചത്

ബുധനാഴ്ച്ച രാവിലെ പദ്ധതിയുടെ അതിരുകള്‍ തിരിക്കുവാന്‍ കല്ലുകള്‍ സ്ഥാപിക്കുവാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്ഥാപിക്കുവാന്‍ കഴിയാതെ തിരിച്ച് പോകേണ്ടി വന്നു .ഇതിനെ തുടര്‍ന്ന് ഇന്നലെ പോലിസിന്റെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയാണ് കല്ലുകള്‍ സ്ഥാപിക്കാനള്ള നടപടികള്‍ സ്വീകരിച്ചത്. ഇത് അറിഞ്ഞ് സ്ഥലത്തെത്തിയ പ്രദേശവാസികള്‍ പ്രതിഷേധവുമായി എത്തിയെങ്കിലും പോലിസ് ഇവരെ ബലം പ്രയോഗിച്ച് മാറ്റിയതിനു ശേഷം കല്ലുകള്‍ സ്ഥാപിക്കുകയായിരുന്നു.

Tags:    

Similar News