'ലവ് ജിഹാദ് വിഷയത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കണം'; ത്രിപുരയും ബംഗാളും പോലെ സിപിഎമ്മിന്റെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യുമെന്ന് കെ സുരേന്ദ്രന്‍

Update: 2021-03-31 05:13 GMT

കോഴിക്കോട്: തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഇടത് മുന്നണി വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ലവ് ജിഹാദിനെ കുറിച്ച് സംസാരിച്ച ജോസ് കെ മാണിയെ ഭീഷണിപ്പെടുത്തി നിലപാട് തിരുത്തിച്ചു. ഇതില്‍ സിപിഎം നിലപാട് വ്യക്തമാക്കണം. ജസ്‌നയുടെ കേസില്‍ എന്താണ് സംഭവിച്ചതെന്ന് പറയണം. യുഡിഎഫും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ മുഖ്യമന്ത്രി ചോദ്യങ്ങള്‍ക്ക് പ്രതികരിക്കുന്നില്ല. ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടിയില്ല. മത ന്യൂനപക്ഷങ്ങളുടെ പിന്തുണ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണോ മുഖ്യമന്ത്രിയെന്ന് അദ്ദേഹം ചോദിച്ചു. ത്രിപുരയും ബംഗാളും പോലെ കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യാനാണ് ബിജെപി ഇറങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ഇഡിക്കെതിരെ കേസെടുത്ത് ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മറ്റ് വിഷയങ്ങള്‍ പറഞ്ഞ് ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ തുടര്‍ ഭരണം ഉണ്ടാകില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags:    

Similar News