കെ സുരേന്ദ്രൻ ചുമതലയേറ്റു; മുതിർന്ന നേതാക്കൾ ചടങ്ങിൽ നിന്നും വിട്ടുനിന്നു

മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ എന്നിവർ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും വിട്ടുനിന്നു. എം ടി രമേശ് റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ച ശേഷം മടങ്ങിപ്പോയി.

Update: 2020-02-22 07:15 GMT

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ചുമതലയേറ്റെടുത്ത ചടങ്ങിൽ നിന്നും മുതിർന്ന നേതാക്കൾ വിട്ടുനിന്നു. മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ എന്നിവർ സ്ഥാനാരോഹണ ചടങ്ങിൽ നിന്നും വിട്ടുനിന്നു. എം ടി രമേശ് റെയിൽവേ സ്റ്റേഷനിൽ സ്വീകരിച്ച ശേഷം മടങ്ങിപ്പോയി. എ എൻ രാധാകൃഷ്ണൻ വൈകിയാണ് എത്തിയത്. മറ്റു പരിപാടികളുള്ളതിനാൽ സ്ഥാനമേറ്റെടുക്കൽ ചടങ്ങിനെത്തില്ലെന്ന് കുമ്മനം രാജശേഖരൻ അറിയിച്ചിരുന്നെന്നാണ് വിശദീകരണം. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയതിൽ കൃഷ്ണദാസ് പക്ഷം കടുത്ത അതൃപ്തിയിലാണ്.

പി എസ് ശ്രീധരൻപിള്ള സ്ഥാനമൊഴിഞ്ഞ് ഒരു ഇടവേളക്ക് ശേഷമാണ് കെ സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷനായി ദേശീയ നേതൃത്വം പ്രഖ്യാപിക്കുന്നത്. സംസ്ഥാന ബിജെപിയുടെ ചരിത്രത്തിലെ പ്രായം കുറഞ്ഞ അധ്യക്ഷൻ കൂടിയാണ് കെ സുരേന്ദ്രൻ. ഇന്ന് രാ​വി​ലെ 10.30ന് ​കുന്നുകുഴിയിലുള്ള പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് സു​രേ​ന്ദ്ര​ൻ ചു​മ​ത​ല​യേ​റ്റ​ത്. കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ൻ, ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ച്ച് രാ​ജ, ഒ ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ, മ​ധ്യ​പ്ര​ദേ​ശ് മു​ൻ​മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിങ് ചൗ​ഹാ​ൻ തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഏറെ കാലമായി പാര്‍ട്ടിയോട് അകന്ന് കഴിയുന്ന പി പി മുകുന്ദൻ അടക്കം മുതിര്‍ന്ന നേതാക്കളും കെ സുരേന്ദ്രന്‍റെ പ്രത്യേക താൽപര്യ പ്രകാരം തിരുവനന്തപുരത്ത് എത്തിയിരുന്നു.

ബിജെപിയുടെ പുതുയുഗത്തിന്‍റെ തുടക്കമാണെന്നായിരുന്നു കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ പ്രതികരണം. രാ​വി​ലെ സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ സു​രേ​ന്ദ്ര​ന് വ​ൻ സ്വീ​ക​ര​ണ​മാ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ഒ​രു​ക്കി​യ​ത്. തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി വി രാജേഷിന്‍റെ നേതൃത്വത്തിൽ വലിയ സ്വീകരണ ചടങ്ങാണ് സംഘടിപ്പിച്ചിരുന്നത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെയായിരുന്നു കുന്നുകുഴിയിലേക്കുള്ള യാത്ര.

Tags:    

Similar News