മാഹി മദ്യവുമായി കെ സ്വിഫ്റ്റ് ഡ്രൈവർ കണ്ണൂരിൽ അറസ്റ്റിൽ
കൊല്ലം സ്വദേശി എസ് ഷിജുവിനെയാണ് കണ്ണൂർ ടൗൺ പോലിസ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ: കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർ മാഹിയിൽ നിന്നുള്ള മദ്യവുമായി അറസ്റ്റിൽ. കണ്ണൂർ ഡിപ്പോയിൽ മദ്യപിച്ചെത്തിയ കെ സ്വിഫ്റ്റ് ഡ്രൈവറെയാണ് മാഹി മദ്യം കൈവശം വച്ചതിന് പോലിസ് അറസ്റ്റ് ചെയ്തത്. കൊല്ലം സ്വദേശി എസ് ഷിജുവിനെയാണ് കണ്ണൂർ ടൗൺ പോലിസ് അറസ്റ്റ് ചെയ്തത്. ഡ്രൈവർ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ ആണ് ആറു കുപ്പി മാഹി മദ്യം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയുള്ള ഡ്യൂട്ടി കഴിഞ്ഞ് ഡിപ്പോയിൽ തിരിച്ച് എത്തിയതായിരുന്നു ഷിബു.