കുറ്റിപ്പുറത്ത് നാല് കിലോ കഞ്ചാവ് പിടികൂടി

ഒരാഴ്ച മുമ്പ് ഒഡീഷയില്‍ നിന്നും കഞ്ചാവുമായി വന്നതറിഞ്ഞ് എക്‌സൈസ് സംഘം ഇയളെ നിരീക്ഷിച്ച് വരുകയായിരുന്നു. വളാഞ്ചേരിയില്‍ കഞ്ചാവ് കൈമാറുന്നതിന് വരുന്നതിനിടയില്‍ ഇയാളെ തിരുവേഗപ്പുറപ്പാലത്തിനടുത്ത് വച്ച് പിടികൂടുകയായിരുന്നു.

Update: 2019-08-08 09:43 GMT

കുറ്റിപ്പുറം: വളാഞ്ചേരി കൊടുമുടിയില്‍ നിന്നും നാല് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. പാലക്കാട് തൃത്താല പറതൂര്‍ സ്വദേശി പാക്കത്ത് വീട്ടില്‍ അബ്ദുല്‍ നിസാര്‍ (30) നെയാണ് കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജിജി പോളും സംഘവും പിടികൂടിയത്. ഒഡീഷയില്‍ സ്വന്തമായി ബിസിനുള്ള ഇയാള്‍ അവിടെ നിന്നാണ് കഞ്ചാവ് എത്തിച്ചത്. മുമ്പ് പലതവണ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ഒരാഴ്ച മുമ്പ് ഒഡീഷയില്‍ നിന്നും കഞ്ചാവുമായി വന്നതറിഞ്ഞ് എക്‌സൈസ് സംഘം ഇയളെ നിരീക്ഷിച്ച് വരുകയായിരുന്നു. വളാഞ്ചേരിയില്‍ കഞ്ചാവ് കൈമാറുന്നതിന് വരുന്നതിനിടയില്‍ ഇയാളെ തിരുവേഗപ്പുറപ്പാലത്തിനടുത്ത് വച്ച് പിടികൂടുകയായിരുന്നു. ചില്ലറ വിപണിയില്‍ രണ്ട് ലക്ഷം രൂപയോളം വിലവരുന്ന കഞ്ചാവാണ് ഇപ്പോള്‍ പിടികൂടിയത്.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ പി സിബി, പ്രിവന്റീവ് ഓഫിസര്‍മാരായ ജാഫര്‍, രതീഷ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിബു ശങ്കര്‍ ,ഹംസ ,മിനുരാജ്, സാഗീഷ് ,സൂരജ് ,വിഷ്ണുദാസ് ,ദിവ്യ സരിത എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു .




Tags:    

Similar News