കഞ്ചാവുമായി യുവാക്കള്‍ എക്‌സൈസിന്റെ പിടിയില്‍

4.438 കിലോ കഞ്ചാവുമായി വാത്തുരുത്തി സ്വദേശി നികര്‍ത്തില്‍ വീട്ടില്‍ മച്ചു എന്നറിയപ്പെടുന്ന അജ്മല്‍ (24), കാല്‍ കിലോ കഞ്ചാവുമായി വെളിയില്‍ പറമ്പില്‍ വീട്ടില്‍ ബോംബെ കണ്ണന്‍ എന്ന് വിളിക്കുന്ന ശ്രീരാജ് (31) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.വിശാഖപട്ടണം, ഒറീസ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് ശരീരത്തിന്‍ കെട്ടിവച്ചാണ് ഇവിടെ എത്തിക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 800 രൂപക്ക് വാങ്ങുന്ന 3000 രൂപക്കാണ് വില്‍പന നടത്തുന്നത്

Update: 2019-06-29 14:54 GMT

കൊച്ചി: കഞ്ചാവുമായി രണ്ടു യുവാക്കള്‍ എക്‌സൈസിന്റ പിടിയില്‍.ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ടുവന്ന 4.438 കിലോ കഞ്ചാവുമായി വാത്തുരുത്തി സ്വദേശി നികര്‍ത്തില്‍ വീട്ടില്‍ മച്ചു എന്നറിയപ്പെടുന്ന അജ്മല്‍ (24), കാല്‍ കിലോ കഞ്ചാവുമായി വെളിയില്‍ പറമ്പില്‍ വീട്ടില്‍ ബോംബെ കണ്ണന്‍ എന്ന് വിളിക്കുന്ന ശ്രീരാജ് (31) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.തോപ്പുംപടി ബിഒടി പാലത്തിനു സമീപം എക്‌സൈസ് സി ഐ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അജ്മലിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കാല്‍ കിലോ കഞ്ചാവുമായി ശ്രീരാജ് പിടിയിലായത്.

വിശാഖപട്ടണം, ഒറീസ എന്നിവിടങ്ങളില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് ശരീരത്തിന്‍ കെട്ടിവച്ചാണ് ഇവിടെ എത്തിക്കുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 800 രൂപക്ക് വാങ്ങുന്ന 3000 രൂപക്കാണ് വില്‍പന നടത്തുന്നത്. നിരവധി മയക്കുമരുന്നുകളില്‍ പ്രതിയായ അജ്മല്‍ ജയിലില്‍ നിന്ന് ഇറങ്ങിയതിനു ശേഷം പല വീടുകള്‍ മാറി താമസിച്ചാണ് വില്‍പന.ജയിലില്‍ കഴിയുന്നവര്‍ക്കാണ് പ്രധാനമായും ഇയാള്‍ കഞ്ചാവ് വില്‍പന നടത്തുന്നത്. പിടിയിലായ പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍മാരായ എസ് എം ടോണി, കൃഷ്ണ, ഒ എന്‍ അജയകുമാര്‍, എ എസ് ജയന്‍, എച്ച് ഷാജഹാന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സെയ്തു, വി എം ബിബിന്‍, ബോസ്, റിയാസ്, ഡ്രൈവര്‍ അജയന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. 

Tags:    

Similar News