ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്‍പന: യുവാവ് പിടിയില്‍
കളമശ്ശേരി കുസാറ്റിന് സമീപം ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്താണ് പ്രതി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കുമാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വിറ്റിരുന്നത്. എക്‌സൈസ് സംഘം ഇയാളെ പിടികൂടാന്‍ മുന്‍പും ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അവസാന നിമിഷം രക്ഷപെടുകയായിരുന്നു. പിന്നീട് സ്‌ക്വാഡ് സി ഐയുടെ നിയന്ത്രണത്തിലുള്ള ടോപ്പ് നാര്‍ക്കോട്ടിക് സീക്രട്ട് ഗ്രൂപ്പ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്
കൊച്ചി: ഫ്ളാറ്റ് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവാവ് എക്‌സൈസ് പിടിയില്‍. നെട്ടൂര്‍ സ്വദേശി അക്ഷയ്കുമാര്‍ (23) ആണ് 1.100 കിലോഗ്രാം കഞ്ചാവുമായി എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. കളമശ്ശേരി കുസാറ്റിന് സമീപം ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്താണ് പ്രതി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കും, യുവാക്കള്‍ക്കുമാണ് ഇയാള്‍ പ്രധാനമായും കഞ്ചാവ് വിറ്റിരുന്നത്. എക്‌സൈസ് സംഘം ഇയാളെ പിടികൂടാന്‍ മുന്‍പും ശ്രമങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അവസാന നിമിഷം രക്ഷപെടുകയായിരുന്നു. പിന്നീട് സ്‌ക്വാഡ് സി ഐയുടെ നിയന്ത്രണത്തിലുള്ള ടോപ്പ് നാര്‍ക്കോട്ടിക് സീക്രട്ട് ഗ്രൂപ്പ് നടത്തിയ അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ സഹായകമായത്.എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജ്, പ്രിവന്റീവ് ഓഫിസര്‍ കെ ആര്‍ രാം പ്രസാദ്, ഗ്രേഡ് പ്രിവന്റിവ് ഓഫിസര്‍ പി എല്‍ ജോര്‍ജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ അരുണ്‍കുമാര്‍, വിപിന്‍ദാസ്, ജിമ്മി, ഡ്രൈവര്‍ പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്