ഡിവൈഎസ്പിക്കെതിരേ പോസ്റ്റര്‍ പതിച്ച കേസ്: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെ വിട്ടു

Update: 2019-05-06 06:32 GMT

കണ്ണൂര്‍: കണ്ണൂര്‍ ഡിവൈഎസ്പി ആയിരുന്ന പി സുകുമാരനെതിരേ പോസ്റ്റര്‍ പതിച്ചെന്ന കേസില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി വെറുതെ വിട്ടു. പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ആയിരുന്ന കെപി തസ്‌നീം, ജില്ലാ സെക്രട്ടറി സീഎം നസീര്‍, പ്രവര്‍ത്തകരായ കണ്ണൂര്‍ തയ്യില്‍ ജലീല്‍, ഫിറോസ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ടു വെറുതെ വിട്ടത്.

2013 ഏപ്രില്‍ 23ന് നാറാത്ത് തണല്‍ ട്രസ്റ്റിന്റെ കീഴിലുള്ള കെട്ടിടത്തില്‍ നിന്നും 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തരെ മയ്യില്‍ പോലിസ് പിടികൂടിയിരുന്നു. ഈ സംഭവത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ തെറ്റായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നു ഡിവൈഎസ്പിക്കെതിരേ പോസ്റ്റര്‍ പതിച്ചു എന്നാണ് കേസ്. പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് വേണ്ടി അഡ്വ:സാബു ഹാജരായി. 

Tags:    

Similar News