കൊവിഡ് ബാധിച്ച് മരിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്റെ ചികില്‍സയില്‍ വീഴ്ച; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സഹോദരന്‍
പനി ഭേദമാവാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍നിന്നും പരിയാരത്തുള്ള കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ സുനില്‍കുമാറിന് ജൂണ്‍ 14 മുതല്‍ 16 വരെ ഒരു ചികില്‍സയും ലഭിച്ചില്ലെന്ന് പറയുന്നു.
പരിയാരം: കണ്ണൂരില്‍ കൊവിഡ് ബാധിച്ച് മരിച്ച എക്സൈസ് ഉദ്യോഗസ്ഥന്‍ കെ പി സുനിലിന്റെ ചികില്‍സയില്‍ വീഴചയുണ്ടായെന്ന് ആരോപിച്ച് സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യമന്ത്രി, പട്ടികജാതി-വര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ക്കും പരാതി നല്‍കി. പനി ഭേദമാവാത്തതിനെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍നിന്നും പരിയാരത്തുള്ള കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളജിലേക്ക് മാറ്റിയ സുനില്‍കുമാറിന് ജൂണ്‍ 14 മുതല്‍ 16 വരെ ഒരു ചികില്‍സയും ലഭിച്ചില്ലെന്ന് പറയുന്നു.
തനിക്ക് ചികില്‍സ കിട്ടുന്നില്ലെന്ന് മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് സുനില്‍ പറയുന്നതിന്റെ ഫോണ്‍ റെക്കോര്‍ഡ് കുടുംബം നേരത്തെ പുറത്തുവിട്ടിരുന്നു. നേരത്തെ, മതിയായ ചികില്‍സയും പരിചരണവും കിട്ടിയിട്ടില്ലെന്ന പരാതിയുമായി സുനിലിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലൊണ് മുഖ്യമന്ത്രിക്ക് പരാതിയും നല്‍കിയിരിക്കുന്നത്. സുനില്‍കുമാറിന് മറ്റ് രോഗങ്ങളൊന്നും ഇല്ലായിരുന്നു. മട്ടന്നൂര്‍ റെയ്ഞ്ച് എക്സൈസ് ഡ്രൈവറായിരുന്ന കെ പി സുനിലിന് എവിടെ നിന്നാണ് കൊവിഡ് വൈറസ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.
സുനിലിന്റെ മരണവുമായി ബന്ധപ്പെട്ട് ചികില്‍സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് പരിയാരം മെഡിക്കല്‍ കോളജാശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ആശുപത്രിയിലെത്തുമ്പോള്‍തന്നെ സുനിലിന് കടുത്ത ന്യുമോണിയ ബാധിക്കുകയും ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുകയും ചെയ്തുവെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്. എന്നാല്‍, കുടുംബത്തിന്റെ പരാതി പരിഗണിച്ച് ഈ വിഷയത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം നടത്തിവരികയാണ്.