പ്രിയ വര്‍ഗീസ് അനര്‍ഹയെന്ന് സെനറ്റ് അംഗം ഡോ ആര്‍ കെ ബിജു
അധ്യാപന പരിചയവും റിസര്‍ച്ച് സ്കോറും പ്രിയക്ക് ഏറ്റവും കുറവാണുള്ളത്. മൂന്നിരട്ടി മാര്‍ക്കുള്ള ആളെപോലും തഴഞ്ഞാണ് പ്രിയ മുന്നിലെത്തിയത്.
തിരുവനന്തപുരം: പ്രിയ വര്‍ഗീസ് അനര്‍ഹയെന്ന് കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. ആര്‍ കെ ബിജു. പ്രിയ വര്‍ഗീസ് എല്ലാ യോഗ്യതകളിലും പിന്നിലെന്ന് ആര്‍ കെ ബിജു പറഞ്ഞു.
അധ്യാപന പരിചയവും റിസര്‍ച്ച് സ്കോറും പ്രിയക്ക് ഏറ്റവും കുറവാണുള്ളത്. മൂന്നിരട്ടി മാര്‍ക്കുള്ള ആളെപോലും തഴഞ്ഞാണ് പ്രിയ മുന്നിലെത്തിയത്. രേഖകള്‍ ഇതിന് തെളിവെന്നും ഡോ ബിജു പറഞ്ഞു. എന്നാല്‍ പ്രിയ വര്‍ഗീസിന്‍റെ നിയമനം ന്യായീകരിച്ച് സെലക്ഷന്‍ കമ്മിറ്റി അംഗം ലിസി മാത്യു രംഗത്തെത്തി. പ്രിയക്ക് അഭിമുഖത്തിന് വേണ്ട അടിസ്ഥാന സ്കോറുണ്ടെന്നും അഭിമുഖത്തിന് തിരഞ്ഞെടുക്കപ്പെട്ടാല്‍ റിസര്‍ച്ച് സ്കോര്‍ അപ്രസക്തമാണെന്നും ലിസി മാത്യു പറഞ്ഞു. വിവാദങ്ങള്‍ രാഷ്ട്രീയ താല്‍പ്പര്യം മുന്‍നിര്‍ത്തിയെന്നാണ് ലിസി മാത്യുവിന്‍റെ വിശദീകരണം.