കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: അര്‍ജ്ജുന്‍ ആയങ്കിക്ക് ജാമ്യം

ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടു തവണ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

Update: 2021-08-31 08:47 GMT

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം അനുവദിച്ചു.ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരിക്കുന്നത്.മൂന്നു മാസത്തേക്ക് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളത്തെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രണ്ടു തവണ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജൂണ്‍ 28 നാണ് അര്‍ജ്ജുന്‍ ആയങ്കിയെ ക്‌സറ്റംസ് അറസ്റ്റു ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനു ശേഷം അര്‍ജ്ജുന്‍ ആയങ്കിയെ അറസ്റ്റു ചെയ്യുകയായിരുന്നു.കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഷെഫീഖിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അര്‍ജ്ജുന്‍ ആയങ്കിയുടെ പങ്ക് വ്യക്തമായതെന്ന് കസ്റ്റംസ് വ്യക്തമാക്കിയിരുന്നു.അര്‍ജ്ജുന്‍ ആയങ്കിയാണ് മുഖ്യകണ്ണിയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു.

Tags:    

Similar News