അതിര്‍ത്തി തുറക്കാതെ കര്‍ണാടക ഉരുണ്ട് കളിക്കരുതെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍
കൊവിഡ് രോഗബാധ ഇല്ലാത്തവരെ പരിശോധനക്ക് ശേഷം വിടാമെന്ന് സമ്മതിച്ചിട്ട് പിന്നെ ഉരുണ്ട് കളിക്കരുത്.
തൃശൂർ: സുപ്രിംകോടതി ഇടപെട്ടിട്ടും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിട്ടും കര്‍ണാടക അതിര്‍ത്തി തുറക്കാത്തത് മര്യാദകേടാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍.
സുപ്രിംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് വിരുദ്ധമായി പെരുമാറുന്നത് കോടതി അലക്ഷ്യമാണ്. കര്‍ണാടകയുടെ പ്രശ്‌നവും ഭയവും മനസ്സിലാക്കാം. കൊവിഡ് രോഗബാധ ഇല്ലാത്തവരെ പരിശോധനക്ക് ശേഷം വിടാമെന്ന് സമ്മതിച്ചിട്ട് പിന്നെ ഉരുണ്ട് കളിക്കരുത്.
കേരള ബിജെപി കേരളത്തിലെ ജനങ്ങളുടെ കൂടെയാണ്, കേരളസര്‍ക്കാരിന്റെ കൂടെയാണ്. എത്രയും വേഗം അടിയന്തരമായി അതിര്‍ത്തി തുറക്കണം. പിന്നീടാകാം ബാക്കി കാര്യം. കര്‍ണാടകയുടെ അതിര്‍ത്തി പ്രദേശത്തുനിന്ന് കേരളത്തിലേക്കും രോഗികള്‍ വരുന്നുണ്ടന്ന കാര്യം മറക്കരുതെന്നും ഗോപാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.