കാരുണ്യ പദ്ധതി നിലനിര്‍ത്തണം: കെ എം മാണി
തന്റെ കണ്‍മുന്നിലിട്ട് കുഞ്ഞിനെ കൊല്ലുമ്പോള്‍ ഒരമ്മയ്ക്കുണ്ടാവുന്ന വേദനയാണ് കാരുണ്യ സൗജന്യ ചികില്‍സാ പദ്ധതി നിര്‍ത്തുമ്പോള്‍ തനിക്കനുഭവപ്പെടുന്നത്. കാരുണ്യയെ കൊല്ലില്ലെന്ന് മുമ്പ് പറഞ്ഞ സര്‍ക്കാര്‍ വാക്കുമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം: കാരുണ്യ ചികില്‍സാ പദ്ധതിയില്‍ മാറ്റംവരുത്തി ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സൗജന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അവതാളത്തിലായ സാഹചര്യത്തില്‍ കാരുണ്യ ബനവലന്റ് പദ്ധതി പഴയപടി നിലനിര്‍ത്താനുള്ള കാരുണ്യം സര്‍ക്കാര്‍ കാണിക്കണമെന്ന് കെ എം മാണി എംഎല്‍എ. തന്റെ കണ്‍മുന്നിലിട്ട് കുഞ്ഞിനെ കൊല്ലുമ്പോള്‍ ഒരമ്മയ്ക്കുണ്ടാവുന്ന വേദനയാണ് കാരുണ്യ സൗജന്യ ചികില്‍സാ പദ്ധതി നിര്‍ത്തുമ്പോള്‍ തനിക്കനുഭവപ്പെടുന്നത്. കാരുണ്യയെ കൊല്ലില്ലെന്ന് മുമ്പ് പറഞ്ഞ സര്‍ക്കാര്‍ വാക്കുമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ പദ്ധതി നടപ്പാക്കാന്‍ കഴിയാതായതോടെ താന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്. കാരുണ്യ പദ്ധതി ഒരു മൃതസഞ്ജീവനിയാണ്. ആയിരം കോടിയിലധികം രൂപ ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് നല്‍കി ആഗോള മാതൃകയായ പദ്ധതിയാണിത്. കാരുണ്യയ്ക്ക് സമാനമായി ലോകത്തൊരിടത്തും മറ്റൊരു പദ്ധതിയില്ല. അത് നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ വലിയ വേദന തോന്നിയെന്നും കെ എം മാണി കൂട്ടിച്ചേര്‍ത്തു.