കാസര്‍ഗോട്ട് ഒമ്‌നി വാന്‍ കുഴിയില്‍ വീണ് രണ്ടുപേര്‍ മരിച്ചു

ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. മുണ്ട്യത്തടുക്ക ഓണിബാഗിലുവിലാണ് അപകടമുണ്ടായത്.

Update: 2019-05-02 09:43 GMT
കാസര്‍ഗോട്ട് ഒമ്‌നി വാന്‍ കുഴിയില്‍ വീണ് രണ്ടുപേര്‍ മരിച്ചു

കാസര്‍ഗോഡ്: ബദിയഡുക്കയില്‍ ഓമ്‌നി വാന്‍ കുഴിയില്‍ വീണ് രണ്ടുപേര്‍ മരിച്ചു. ഇന്ന് ഉച്ചയ്ക്കുശേഷമായിരുന്നു അപകടം. മുണ്ട്യത്തടുക്ക ഓണിബാഗിലുവിലാണ് അപകടമുണ്ടായത്. അഡുക്കസ്ഥലയില്‍നിന്നും മുഗു റോഡിലേക്ക് വരികയായിരുന്നവരാണ് അപകടത്തില്‍പെട്ടത്.

അപകടത്തില്‍ രണ്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ കാസര്‍ഗോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്നാണ് വാനിലുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

Tags:    

Similar News