കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്: തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം സി ഖമറുദ്ദീന്‍ എം എല്‍ എ ഹൈക്കോടതിയില്‍
തനിക്കെതിരായ വഞ്ചനാ കേസ് നിയമപരമായി നില നില്‍ക്കില്ലെന്നും അത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ കോടതിയില്‍ ഹരജി നല്‍കിയത്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസായി പരിഗണിക്കണമെന്നും കമറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ബോധിപ്പിച്ചു
കൊച്ചി:കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരായ വഞ്ചനാ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എം സി ഖമറുദ്ദീന്‍ എം എല്‍ എ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. തനിക്കെതിരായ വഞ്ചനാ കേസ് നിയമപരമായി നില നില്‍ക്കില്ലെന്നും അത് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് എംഎല്‍എ കോടതിയില്‍ ഹരജി നല്‍കിയത്. നിക്ഷേപകരുമായുള്ള കരാര്‍ പാലിക്കുന്നതില്‍ മാത്രമാണ് വീഴ്ച സംഭവിച്ചതെന്നും അത് സിവില്‍ കേസായി പരിഗണിക്കണമെന്നും കമറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ബോധിപ്പിച്ചു.പോലിസിന്റെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം ഹരജിയില്‍ ചൂണ്ടിക്കാട്ടി. കമറുദ്ദീന്‍ എസ് കൃഷ്ണമൂര്‍ത്തി മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ വിശദീകരണം തേടി. ഹരജി ഈ മാസം 27ന് കോടതി വീണ്ടും പരിഗണിക്കും.