കവിയൂര്‍ പീഡനക്കേസ്: വി ഐ പികള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തെളിവില്ലെന്ന് സിബിഐ
പോസ്റ്റ് മോര്‍ടം റിപോര്‍ടില്‍ കുട്ടി പീഡനത്തിനിരയായി എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് വീടിനു പുറത്തുള്ളവരാണ് എന്നതിന് തെളിവില്ല.മൂന്നു വട്ടം ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപോര്‍ട് സമര്‍പ്പിച്ചിരുന്നു
കൊച്ചി:കവിയൂര്‍ പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയെ വി ഐ പി കള്‍ പീഡിപ്പിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് സിബി ഐ ഹൈക്കോടതിയില്‍.അന്വേഷണം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സിബി ഐ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.കേസില്‍ അന്വേഷണം തുടരണമെന്ന കോടതി ഉത്തരവിനെതിരെയാണ് സിബി ഐ സംഘം ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.പോസ്റ്റ് മോര്‍ടം റിപോര്‍ടില്‍ കുട്ടി പീഡനത്തിനിരയായി എന്ന് തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് വീടിനു പുറത്തുള്ളവരാണ് എന്നതിന് തെളിവില്ല.മൂന്നു വട്ടം ഇത് സംബന്ധിച്ച് അന്വേഷണം നടത്തി റിപോര്‍ട് സമര്‍പ്പിച്ചിരുന്നു. നുണ പരിശോധന അടക്കം എല്ലാ അന്വേഷണവും നടത്തിയിരുന്നു.ലതാനായര്‍ കുട്ടിയെ വി ഐ പികളുടെ അടുത്ത് കൊണ്ടുപോയി എന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സിബി ഐ ഹൈക്കോടതിയെ അറിയിച്ചു.