സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത് ലഹരിയാസക്ത നവകേരളം സൃഷ്ടിക്കുന്ന നടപടികളുമായി:ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്
കുടുംബങ്ങള്‍ തകര്‍ന്നാലും നാടുമുടിഞ്ഞാലും കുറ്റകൃത്യങ്ങളും ആത്മഹത്യകളും പെരുകിയാലും ഒരു പ്രശ്‌നവുമില്ലെന്ന് ഒരു ജനാധിപത്യ സര്‍ക്കാര്‍ കരുതരുത്. നാടുനീളെ മദ്യഷാപ്പുകള്‍ തുറന്ന്, മദ്യം ഒഴുക്കി മദ്യമഹാശൃംഖലയാണ് ഇന്നു സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്.മദ്യമുതലാളിമാരില്‍ നിന്ന് മാസപ്പടിയും മദ്യവും വാങ്ങുന്ന എക്‌സൈസ് ഡിപാര്‍ട്ട്‌മെന്റ് മദ്യവിരുദ്ധ ബോധവല്‍്കരണം നടത്തുന്നത് വിരോധാഭാസം
കൊച്ചി: വരുമാനത്തെക്കുറിച്ചുമാത്രം ചിന്തിക്കാതെ സമൂഹത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ കൂടി പഠിച്ചുവേണം സര്‍ക്കാര്‍ മദ്യനയം രൂപീകരിക്കേണ്ടതെന്ന് കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ.യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്.പാലാരിവട്ടം പിഒസിയില്‍ കെസിബിസി മദ്യവിരുദ്ധസമിതി സംസ്ഥാനതല 'ഏകദിന ഡയറക്ടേഴ്‌സ് മീറ്റ്-2020' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുടുംബങ്ങള്‍ തകര്‍ന്നാലും നാടുമുടിഞ്ഞാലും കുറ്റകൃത്യങ്ങളും ആത്മഹത്യകളും പെരുകിയാലും ഒരു പ്രശ്‌നവുമില്ലെന്ന് ഒരു ജനാധിപത്യ സര്‍ക്കാര്‍ കരുതരുത്. നാടുനീളെ മദ്യഷാപ്പുകള്‍ തുറന്ന്, മദ്യം ഒഴുക്കി മദ്യമഹാശൃംഖലയാണ് ഇന്നു സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. ലഹരി വിമുക്ത നവകേരളം പ്രഖ്യാപിച്ച് ലഹരിയാസക്ത നവകേരളം സൃഷ്ടിക്കുന്ന നടപടികളുമായിട്ടാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
മദ്യമുതലാളിമാരില്‍ നിന്ന് മാസപ്പടിയും മദ്യവും വാങ്ങുന്ന എക്‌സൈസ് ഡിപാര്‍ട്ട്‌മെന്റ് മദ്യവിരുദ്ധ ബോധവ ത്കരണം നടത്തുന്നത് വിരോധാഭാസമാണ്. ഇവരില്‍ നിന്ന് ചുമതലമാറ്റി ആരോഗ്യവകുപ്പിനെ ബോധവത്കരണ ചുമതല ഏല്‍പ്പിക്കണമെന്നും ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് ആവശ്യപ്പെട്ടു.യോഗത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ.ഡോ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് അധ്യക്ഷത വഹിച്ചു. മദ്യവിരുദ്ധ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോണ്‍ അരീക്കല്‍, അഡ്വ.ചാര്‍ളി പോള്‍, പ്രസാദ് കുരുവിള, ജോസ് ചെമ്പിശ്ശേരി, രാജന്‍ ഉറുമ്പില്‍, ബെനഡിക്ട് ക്രിസോസ്റ്റം, തങ്കച്ചന്‍ കൊല്ലക്കൊമ്പില്‍, ഫാ.പോള്‍ കാരാച്ചിറ, ഡോ.ദേവസി പന്തലൂക്കാരന്‍, ഫാ. ആന്റണി അറയ്ക്കല്‍, ഫാ.എഡ്വേര്‍ഡ് പുത്തന്‍പുരയ്ക്കല്‍, ഫാ.ജോസ് പുത്തന്‍ ചിറ, ഫാ.ജോസഫ് പാപ്പാടി, ഫാ.തോംസണ്‍ കൊട്ടിയത്ത്, ഫാ.ഡെന്നീസ് മണ്ണൂര്‍, ഫാ. അഗസ്റ്റിന്‍ ബൈജു, ഫാ.ജോണ്‍ പടിപ്പുരയ്ക്കല്‍, ഫാ.ആഷ്‌ലിന്‍ ജോസ്, ഫാ. സജി വട്ടക്കുളത്തില്‍, ഫാ.ജേക്കബ് കപ്പലുമാക്കല്‍, ഫാ. അലന്‍ സംസാരിച്ചു.