കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസ് കെ കെ ഉഷ അന്തരിച്ചു
കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസായിരുന്നു കെ കെ ഉഷ.2000 മുതല്‍ 2001 വരെയായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസായി കെ കെ ഉഷ സേവനം അനുഷ്ടിച്ചത്
കൊച്ചി: കേരള ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് കെ കെ ഉഷ(81) അന്തരിച്ചു.കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസായിരുന്നു കെ കെ ഉഷ.1961 ലാണ് അഭിഭാഷകയായി കെ കെ ഉഷ എന്‍ റോള്‍ ചെയ്തത്.1979 ല്‍ ഗവണ്‍മെന്റ് പ്ലീഡറായി കേരള ഹൈക്കോടതിയില്‍ നിയമിതയായി.പിന്നീട് ജഡ്ജായും ഹൈക്കോടതിചീഫ് ജസ്റ്റിസ് ആയും 1991 ഫെബ്രുവരി മുതല്‍ 2001 ജൂലൈ മൂന്നുവരെ ജസ്റ്റിസ് കെ കെ ഉഷ സേവനം അനുഷ്ഠിച്ചു.
2000 മുതല്‍ 2001 വരെയായിരുന്നു ഹൈക്കോടതി ചീഫ് ജസ്റ്റിസായി കെ കെ ഉഷ സേവനം അനുഷ്ടിച്ചത്.കേരള ഹൈക്കോടതിയിലെ ആദ്യ മലയാളി വനിതാ ചീഫ് ജസ്റ്റിസായിരുന്നു കെ കെ ഉഷ.ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ച കെ കെ ഉഷ 2001 മുതല്‍ 2004 വരെ ഡല്‍ഹി കേന്ദ്രമായ കസ്റ്റംസ് എക്‌സൈസ് ആന്റ് സര്‍വീസ് ടാക്‌സ് അപ്പലേറ്റ് ട്രൈബുണല്‍ പ്രസിഡന്റായിരുന്നു.ജര്‍മനയിലെ ഹാംബര്‍ഗില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് വുമണ്‍ ലോയേഴ്‌സ് കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് കെ കെ ഉഷ പങ്കെടുത്തിരുന്നു.