ദേശീയ പാതയിലെ കുഴിയില്‍വീണ് ഹോട്ടലുടമ മരിച്ച സംഭവം: ഉത്തരവാദികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍
മരണമടഞ്ഞ ഹാഷിമിന്റെ കുടുംബത്തിന് സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണം. ദേശിയപാത യഥാസമയം അറ്റകുറ്റപണി നടത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും,ഹാഷിമിന്റെ മരണത്തിനുകാരണമായ വാഹനം ഉടനടി കണ്ടെത്തി ഉത്തരവാദിക്കെതിരെയും കേസെടുക്കണം
കൊച്ചി: ദേശീയപാതയിലെ കുഴിയില്‍പ്പെട്ട് റോഡില്‍ തെറിച്ച് വീണതിനെ തുടര്‍ന്ന് അജ്ഞാതവാഹനമിടിച്ച് അങ്കമാലി ബദരിയ ഹോട്ടല്‍ ഉടമ ഹാഷിം മരിക്കാനിടയായ സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍. ഹാഷിം മരണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ നടന്ന കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ അനുശോചനയോഗത്തിലാണ് ആവശ്യമുയര്‍ന്നത്.
ദേശിയപാത യഥാസമയം അറ്റകുറ്റപണി നടത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും, ഹാഷിമിന്റെ മരണത്തിനുകാരണമായ വാഹനം ഉടനടി കണ്ടെത്തി ഉത്തരവാദിക്കെതിരെയും കേസെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മരണമടഞ്ഞ ഹാഷിമിന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നതിനാവശ്യമായ നടപടികളും സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ അധ്യക്ഷത വഹിച്ചു, എറണാകുളം ജില്ലാ പ്രസിഡന്റ് ടി ജെ മനോഹരന്‍, ജില്ലാ സെക്രട്ടറി കെ ടി റഹിം, സംസ്ഥാന കമ്മിറ്റിയംഗം കെ പി നാദിര്‍ഷ, ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പി ഡേവിസ്, അങ്കമാലി യൂനിറ്റ് പ്രസിഡന്റ് തോമസ് മാടശേരി, യൂനിറ്റ് സെക്രട്ടറി ലുക്ക്മാന്‍ സംസാരിച്ചു.