ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയ ജിഎസ്ടി പിന്‍വലിക്കണം: കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍

ഹോട്ടലുകളിലേക്കാവശ്യമുള്ള ഉള്‍പ്പന്നങ്ങള്‍ വലിയ അളവില്‍ വാങ്ങുവാന്‍ സാധിക്കാത്ത സാധാരണക്കാരായ ഹോട്ടലുടമകള്‍ അന്നന്നത്തേക്കുള്ള പലവ്യഞ്ജനങ്ങള്‍ മാത്രം വാങ്ങുന്നവരാണ്. അങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് പ്രധാനമായും ജിഎസ്ടി ചുമത്തിയിരിക്കുന്നതും. ഇത് ഹോട്ടലുടമകള്‍ക്ക് അധിക ചെലവ് വരുത്തിവെക്കുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ ജനറല്‍ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാള്‍

Update: 2022-07-18 12:21 GMT

കൊച്ചി: 25 കിലോക്ക് താഴെയുള്ള അരി ഉള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങള്‍ക്കും പാലുല്‍പ്പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള ജിഎസ്ടി പിന്‍വലിക്കണമെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധിച്ചിരിക്കുകയാണ്. ഇത് സംസ്ഥാനത്തെ ചെറുകിട ഇടത്തരം ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിക്കുമെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി ജയപാല്‍ ജനറല്‍ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാള്‍ എന്നിവര്‍ വ്യക്തമാക്കി.

ഹോട്ടലുകളിലേക്കാവശ്യമുള്ള ഉള്‍പ്പന്നങ്ങള്‍ വലിയ അളവില്‍ വാങ്ങുവാന്‍ സാധിക്കാത്ത സാധാരണക്കാരായ ഹോട്ടലുടമകള്‍ അന്നന്നത്തേക്കുള്ള പലവ്യഞ്ജനങ്ങള്‍ മാത്രം വാങ്ങുന്നവരാണ്. അങ്ങനെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കാണ് പ്രധാനമായും ജിഎസ്ടി ചുമത്തിയിരിക്കുന്നതും. ഇത് ഹോട്ടലുടമകള്‍ക്ക് അധിക ചെലവ് വരുത്തിവെക്കുമെന്നും ഇവര്‍ പറഞ്ഞു.

നിലവില്‍ കൊവിഡിനെതുടര്‍ന്നുള്ള പ്രതിസന്ധി നേരിടുന്ന ഭക്ഷ്യോല്‍പാദന വിതരണമേഖലക്ക് പിടിച്ചുനില്‍ക്കുവാന്‍ സാധിക്കാത്ത സാഹചര്യം സംജാതമാകും. ഈ സാഹചര്യത്തില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കേര്‍പ്പെടുത്തിയിട്ടുള്ള ജിഎസ്ടി റദ്ദാക്കണമെന്ന് അസോസിയേഷന്‍ കേന്ദ്ര സര്‍ക്കാരിനോടും ജിഎസ്ടി കൗണ്‍സിലിനോടും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കും. പ്രക്ഷോഭത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ 27ന് ജിഎസ്ടി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Tags:    

Similar News