ലോക് ഡൗണ്‍:ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമാന്വേഷണത്തിന് എറണാകുളത്ത് 34 ലെയ്‌സന്‍ ഓഫീസര്‍മാര്‍

ഈ ഉദ്യോഗസ്ഥര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്ത് നേരിട്ടു ചെന്ന് അവരുടെ ഭാഷയില്‍ ആശയ വിനിമയം നടത്തുമെന്ന് എറണാകുളം റൂറല്‍ എസ് പി കെ കാര്‍ത്തിക്ക് പറഞ്ഞു.പ്രത്യേക പാസോ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവോ ഉണ്ടെങ്കിലെ അന്തര്‍ ജില്ലാ ഗതാഗതം സാധ്യമാകു.ബന്ധപ്പെട്ട രേഖകള്‍ ഇല്ലത്ത വാഹനങ്ങള്‍ കണ്ടു കെട്ടും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി

Update: 2021-05-07 09:48 GMT

കൊച്ചി: ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമാന്വേഷണത്തിന് 34 ലെയ്‌സന്‍ ഓഫീസര്‍മാരെ നിയോഗിച്ചതായി എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു. ഈ ഉദ്യോഗസ്ഥര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്ത് നേരിട്ടു ചെന്ന് അവരുടെ ഭാഷയില്‍ ആശയ വിനിമയം നടത്തും. കൊവിഡ് സംബന്ധമായി ഇവര്‍ക്ക് ബോധവല്‍ക്കരണം നല്‍കും. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അറിയിക്കും. സമ്മര്‍ദ്ദമുണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കും. ഇവര്‍ക്കിടയിലെ വ്യാജപ്രചരണങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കും.

ലോക് ഡൗണില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് എസ്പി വ്യാപാരികളുമായി ഓണ്‍ലൈന്‍ മീറ്റീംഗ് നടത്തി. ലോക് ഡൗണ്‍ മാനദണ്ഡങ്ങള്‍ പാലിച്ചേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കൂവെന്ന് ധാരണയായി. ജില്ലാ അതിര്‍ത്തികള്‍ ഇന്ന് രാത്രി മുതല്‍ പ്രത്യേക ബാരിക്കേഡുകള്‍ വച്ച് തിരിക്കും, ഇവിടെ പോലിസ് പരിശോധന ഉണ്ടാകും. ചരക്ക് വാഹനങ്ങള്‍ കടത്തിവിടും. അല്ലാതെ എത്തുന്നവര്‍ക്ക് പ്രത്യേക പാസോ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവോ ഉണ്ടെങ്കിലെ അന്തര്‍ ജില്ലാ ഗതാഗതം സാധ്യമാകു. ബന്ധപ്പെട്ട രേഖകള്‍ ഇല്ലത്ത വാഹനങ്ങള്‍ കണ്ടു കെട്ടും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.

ഒരു കാരണവശാലും കൂട്ടം കൂടാന്‍ അനുവദിക്കില്ല. കണ്ടെയ്ന്‍മെന്റ് സോണില്‍ ശക്തമായ നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്കായി കൂടുതല്‍ പോലിസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. നിരത്തുകളിലും, പ്രധാന ജംഗ്ഷനുകളിലും പോലിസ് പിക്കറ്റുകള്‍ ഉണ്ട്.സോഷ്യല്‍ മീഡിയായിലൂടെയും മറ്റും ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രചരണങ്ങള്‍ നടത്തുന്നവരെ കണ്ടു പിടിക്കാന്‍ പ്രത്യേക പോലിസ് സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സത്യവിരുദ്ധവും, ജനങ്ങളെ പരിഭ്രാന്തരാക്കുന്നതോ ആയ പ്രചരണങ്ങള്‍ നടത്തരുതെന്ന് എസ്പി പറഞ്ഞു. ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഏതു സമയത്തും എവിടെയും പോലിന്റെ സേവനം ലഭ്യമാകുമെന്നും എസ്പി കാര്‍ത്തിക് പറഞ്ഞു.

Tags:    

Similar News