അട്ടപ്പാടിയില്‍ കുഴിച്ചിട്ട നിലയില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തി
ആനവേട്ട സംഘമാണ് കൊമ്പുകള്‍ ഒളിപ്പിച്ചതെന്ന് സംശയിക്കുന്നതെന്ന് പോലിസ് പറഞ്ഞു. അഗളി പോലിസ് കസ്റ്റഡിയിലെടുത്ത ആനക്കൊമ്പുകള്‍ വനംവകുപ്പിന് കൈമാറി.
പാലക്കാട്: അട്ടപ്പാടിയില്‍ കുഴിച്ചിട്ട നിലയില്‍ ആനക്കൊമ്പുകള്‍ കണ്ടെത്തി. അഗളി നായ്ക്കര്‍പാടിയിലെ കൃഷിയിടത്തിലെ ഷെഡില്‍ നിന്നാണ് പോലിസ് ആനക്കൊമ്പുകള്‍ കണ്ടെത്തിതയത്. ചാക്കില്‍ കെട്ടി തറയില്‍ കുഴിച്ചിട്ട രീതിയിലായിരുന്നു കൊമ്പുകള്‍. 65 സെന്റീമിറ്റര്‍ നീളമുളള കൊമ്പുകളാണ് കണ്ടെത്തിയത്.
ആനവേട്ട സംഘമാണ് കൊമ്പുകള്‍ ഒളിപ്പിച്ചതെന്ന് സംശയിക്കുന്നതെന്ന് പോലിസ് പറഞ്ഞു. അഗളി പോലിസ് കസ്റ്റഡിയിലെടുത്ത ആനക്കൊമ്പുകള്‍ വനംവകുപ്പിന് കൈമാറി. കാലപ്പഴക്കമുളള കൊമ്പുകളാണ് ഇതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലേക്ക് ആനക്കൊമ്പ് കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ പോലിസ് പിടികൂടിയിരുന്നു. ഇവരുമായി ബന്ധമുളളതാണോ ഇതെന്നാണ് പോലിസ് അന്വേഷിക്കുന്നത്.